തൃ​ശൂ​ര്‍ പൂ​രം കൊ​ടി​യേ​റ്റം നാ​ളെ; ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളി​ലും കൊ​ടി​യേ​റും; പി​ന്നെ ഏ​ഴാം​നാ​ള്‍ കാ​ത്തി​രു​ന്ന തൃ​ശൂ​ര്‍ പൂ​രം

സ്വ​ന്തം ലേ​ഖ​ക​ന്‍


തൃ​ശൂ​ര്‍: പൂ​ര​ങ്ങ​ളു​ടെ പൂ​ര​മാ​യ തൃ​ശൂ​ര്‍ പൂ​ര​ത്തി​ന ു നാ​ളെ കൊ​ടി​യേ​റും. പൂ​ര​ത്തി​ന്‍റെ പ്ര​ധാ​ന പ​ങ്കാ​ളി​ക​ളാ​യ തി​രു​വ​മ്പാ​ടി- പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ങ്ങ​ളി​ലും പൂ​ര​ത്തി​നെ​ത്തു​ന്ന എ​ട്ടു ഘ​ട​ക​ക്ഷേ​ത്ര​ങ്ങളിലും നാ​ളെ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി കൊ​ടി​യേ​റ്റു ന​ട​ക്കും. പി​ന്നെ ഏ​ഴാം​നാ​ള്‍ കാ​ത്തു​കാ​ത്തി​രു​ന്ന തൃ​ശൂ​ര്‍ പൂ​രം.

തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ല്‍ നാ​ളെ രാ​വി​ലെ 11.30ന്് ​കൊ​ടി​യേ​റ്റം ന​ട​ത്തും. പാ​ര​മ്പ​ര്യ അ​വ​കാ​ശി​ക​ളാ​യ താ​ഴ​ത്തു​പു​ര​യ്ക്ക​ല്‍ സു​ന്ദ​ര​നും സു​ഷിത്തും കൊ​ടി​മ​രം ഒ​രു​ക്കും. അ​ല​ങ്ക​രി​ച്ച കൊ​ടി​മ​ര​ത്തി​ല്‍ പൂ​ര​ക്കൊ​ടി കെ​ട്ടി, ഭൂ​മി​പൂ​ജ​യ്ക്കു​ശേ​ഷം ദേ​ശ​ക്കാ​ര്‍ ചേ​ര്‍​ന്നാ​ണു കൊ​ടി​മ​ര​ം ഉ​യ​ര്‍​ത്തു​ക.

വൈ​കീ​ട്ട് മൂ​ന്നി​നു തി​രു​വ​മ്പാ​ടി ചെ​റി​യ ച​ന്ദ്ര​ശേ​ഖ​ര​ന്‍ കോ​ല​മേ​ന്തി ക്ഷേ​ത്ര​ത്തി​ല്‍​നി​ന്നു മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യി​ല്‍ പു​റ​ത്തേ​ക്കെ​ഴു​ന്ന​ള്ളും. കു​മ​ര​പു​രം വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പാ​ണ്ടി​യാ​യി മൂ​ന്ന​ര​യോ​ടെ ന​ടു​വി​ലാ​ലി​ലും നാ​യ്ക്ക​നാ​ലി​ലും എ​ത്തി പൂ​ര​ക്കൊ​ടി​ക​ള്‍ ഉ​യ​ര്‍​ത്തും. എ​ഴു​ന്ന​ള്ളി​പ്പ് വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​മൂ​ല​സ്ഥാ​ന​ത്ത് എ​ത്തി മേ​ളം കൊ​ട്ടിക്ക​ലാ​ശി​ക്കും. നാ​ലുമ​ണി​യോ​ടെ പ​ടി​ഞ്ഞാ​റേ​ച്ചി​റ​യി​ല്‍ ആ​റാ​ട്ടി​നുശേ​ഷം പ​റ​യെ​ടു​പ്പു ന​ട​ത്തി ക്ഷേ​ത്ര​ത്തി​ലേ​ക്ക് തി​രി​ച്ചെ​ഴു​ന്ന​ള്ളു​ന്ന​തോ​ടെ തി​രു​വ​മ്പാ​ടി​യു​ടെ കൊ​ടി​യേ​റ്റ ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​കും.

പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ നാ​ളെ ഉ​ച്ച​യ്ക്കു 12.05നാ​ണ് കൊ​ടി​യേ​റ്റം. ചെ​മ്പി​ല്‍ കു​ട്ട​നാ​ശാ​രി​യാ​ണു കൊ​ടി​മ​ര​മൊ​രു​ക്കു​ക. വ​ലി​യ​പാ​ണി​ക്കുശേ​ഷം പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​പ്പ് തു​ട​ങ്ങു​ന്ന​തോ​ടെ ത​ട്ട​ക​ക്കാ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ കൊ​ടി​മ​ര​മു​യ​ര്‍​ത്തും. തു​ട​ര്‍​ന്ന് ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ലെ പാ​ല​മ​ര​ത്തി​ലും കൊ​ടി ഉ​യ​ര്‍​ത്തും.​തു​ട​ര്‍​ന്ന് അ​ഞ്ച് ആ​ന​ക​ളും മേ​ള​വു​മാ​യി പു​റ​ത്തേ​ക്കെ​ഴു​ന്ന​ള്ളും. പാ​റ​മേ​ക്കാ​വ് ദേ​വീ​ദാ​സ​ന്‍ കോ​ല​മേ​ന്തും.

തു​ട​ര്‍​ന്നു മ​ണി​ക​ണ്ഠ​നാ​ലി​ലും പൂ​ര​ക്കൊ​ടി ഉ​യ​ര്‍​ത്തും. പെ​രു​വ​നം കു​ട്ട​ന്‍​മാ​രാ​ര്‍ ന​യി​ക്കു​ന്ന മേ​ളം കി​ഴ​ക്കേ ഗോ​പു​രം വ​ഴി വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ന​ക​ത്തെ​ത്തി കൊ​ട്ടി​ക്ക​ലാ​ശി​ക്കും. വ​ട​ക്കു​ന്നാ​ഥ​നി​ലെ കൊ​ക്ക​ര്‍​ണി​യി​ലാ​ണ് ആ​റാ​ട്ട്.
തൃ​ശൂ​ര്‍ പൂ​ര​ത്തി​നെ​ത്തു​ന്ന ചെ​റു​പൂ​ര​ങ്ങ​ളാ​യ എ​ട്ടു ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളി​ലും കൊ​ടി​യേ​റ്റ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു.

ക​ണി​മം​ഗ​ലം ശാ​സ്താക്ഷേ​ത്രം, പ​ന​മു​ക്കും​പി​ള്ളി ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്രം, ചെ​മ്പൂ​ക്കാ​വ് കാ​ര്‍​ത്ത്യായ​നി ക്ഷേ​ത്രം, ചി​യ്യാ​രം പൂ​ക്കാ​ട്ടി​ക്ക​ര കാ​ര​മു​ക്ക് ഭ​ഗ​വ​തി ക്ഷേ​ത്രം, ലാ​ലൂ​ര്‍ കാ​ര്‍​ത്ത്യായ​നി ക്ഷേ​ത്രം, ചൂ​ര​ക്കോ​ട്ടു​കാ​വ് ദു​ര്‍​ഗാ​ദേ​വി ക്ഷേ​ത്രം, അ​യ്യ​ന്തോ​ള്‍ കാ​ര്‍​ത്ത്യായ​നി ദേ​വീ ക്ഷേ​ത്രം, കു​റ്റൂ​ര്‍ നെ​യ്ത​ല​ക്കാ​വ് ഭ​ഗ​വ​തി എ​ന്നീ എ​ട്ടു ക്ഷേ​ത്ര​ങ്ങ​ളി​ലും നാ​ളെ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി കൊ​ടി​യേ​റ്റം ന​ട​ത്തും.

13നാ​ണു വി​ശ്വ​പ്ര​സി​ദ്ധ​മാ​യ തൃ​ശൂ​ര്‍ പൂ​രം. 11ന് ​സാ​മ്പി​ള്‍ വെ​ടി​ക്കെ​ട്ട് ന​ട​ക്കും. 11, 12 തി​യ​തി​ക​ളി​ല്‍ പാ​റ​മേ​ക്കാ​വ്- ​തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ന​ച്ച​മ​യ പ്ര​ദ​ര്‍​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും. പൂ​ര​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. പ​ന്ത​ലു​ക​ളു​ടെ നി​ര്‍​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. സാ​മ്പി​ള്‍ ദി​വ​സം പ​ന്ത​ലു​ക​ള്‍ ദീ​പാ​ലം​കൃ​ത​മാ​കും.

ക​ന​ത്ത സു​ര​ക്ഷാക്ര​മീ​ക​ര​ണ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ തൃ​ശൂ​ര്‍ പൂ​രം ന​ട​ക്കു​ന്ന​ത്. 14ന് ​പു​ല​ര്‍​ച്ചെ​യാ​ണു പൂ​ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യ പൂ​രം വെ​ടി​ക്കെ​ട്ട്.

Related posts