ഗുരുവായൂർ: പാർഥസാരഥി ക്ഷേത്രം ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നാളെ തൃശൂർ ജില്ലയിൽ ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. മുഴുവൻ ഹിന്ദു സംഘടനകളുടെയും പിന്തുണയോടെയാണ് ഹർത്താൽ. സംസ്ഥാനത്തെ മുഴുവൻ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചും നാളെ പ്രതിഷേധ പ്രകടനം നടക്കും.
ഇന്ന് വൈകിട്ട് നാലിന് ഗുരുവായൂരിൽ ഹിന്ദു സംഘടനയുടെ പ്രതിഷേധപ്രകടനം ഉണ്ടാകും. അടുത്ത ദിവസം മലബാർ ദേവസ്വം ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. പാർഥസാരഥി ക്ഷേത്രം ഭക്തരെ തിരിച്ചേൽപ്പിക്കുന്നതുവരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് ഹിന്ദു ഐക്യവേദിയുടെ തീരുമാനം.