കെ.കെ. അർജുനൻ
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശുക്കൾക്കും അമ്മമാർക്കും ദുരിതം. പ്രസവിച്ച സ്ത്രീകളും പ്രായമാകാത്ത നവജാത ശിശുക്കളും സഥലപരിമിതി മൂലം തറയിൽ കിടക്കേണ്ട ഗതികേടിലാണ്. ശസ്ത്രക്രിയ വഴി ജനിച്ച കുഞ്ഞും ശസത്രക്രിയ കഴിഞ്ഞ അമ്മയും കാറ്റും വെളിച്ചവും ഇല്ലാത്ത സഥലത്ത് തറയിൽ കിടക്കുന്നത് മൂലം അമ്മയ്ക്കും കുഞ്ഞിനും അണുബാധ ഉണ്ടാകുന്നത് പതിവാണ്.
തറയിൽ കിടക്കുന്ന കുഞ്ഞിന്റെയും അമ്മയുടെയും ശരിരത്തിലേക്ക് മൂട്ട, പാറ്റ, പ്രാണികൾ എന്നിവ മുറിവുകളിൽ കയറുന്നതു മൂലം രോഗബാധയും ഉണ്ടാകുകയാണ്. കാറ്റിനു പകരം ഉഷ്ണക്കാറ്റാണ് പലപ്പോഴും തറയിൽ കിടക്കുന്നവർക്ക് ലഭിക്കുന്നത്. ഒരു കട്ടിലിൽ ഒന്നിൽ കൂടുതൽ കുട്ടികളെയാണ് ഇപ്പോൾ കിടത്തുന്നത്. പലരും സ്റ്റൂളിൽ ഇരുന്നും കിടുക്കുന്ന കട്ടിലിന്റെ സൈഡിൽ ഇരുന്നുമാണ് സമയം നീക്കുന്നത്. നടന്നു പോകുന്നവരുടെ ചവിട്ടേൽക്കാതെ നവജാത ശിശുക്കളെ മാറോടണച്ച് മാതാപിതാക്കൾ സംരക്ഷിച്ച് കിടക്കുന്ന കാഴ്ച ദയനീയമാണ്.
ത്യശുർ, പാലക്കാട്, മലപ്പുറം, എറണംകുളം എന്നിവിടങ്ങളിൽ നിന്നും ദിനം പ്രതി നിരവധി ഗർഭിണികളാണ് തൃശുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്. രക്തംപോക്ക് മൂലം ഗുരതരാവസഥയിൽ എത്തുന്ന ഗർഭിണികൾക്കും തറതന്നെയാണ് ശരണം. സഥലപരിമിതിമൂലം ഗർഭിണികൾ ദുരിതം അനുഭവിക്കുന്നുണ്ടങ്കിലും വിദഗ്ധ ചികിത്സ ലഭിക്കുന്നത് കൊണ്ടാണ് കൂടുതൽ പേരും ഇവിടേക്കെത്തുന്നത്. എന്നാൽ ആവശ്യമായ സൗകര്യം ഒരുക്കുന്ന കാര്യത്തിൽ വൻ വീഴച്ചയാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായി കൊണ്ടിരിക്കുന്നത്.
ദേശിയ കുടംബാരോഗ്യ പദ്ധതി പ്രകരം സർക്കാർ ആശുപത്രികളിൽ മാത്യശിശു സംരക്ഷണ കേന്ദ്രം ആരംഭിക്കാൻ 28 കോടി രുപയുടെ കെട്ടിട സമുച്ചയം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിനു സമിപം പണിപൂർത്തിയായിട്ട് വർഷങ്ങളായി. ഇന്ത്യയിൽ ആറിൽ ഒന്ന് സ്ത്രീകൾക്ക് മാത്രമേ പ്രസവാനന്തര ശുശ്രൂഷ കിട്ടുന്നുള്ളൂ. ഇത് പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമായാണ് നബാർഡിന്റെ സഹായത്തോടെ കോടികൾ ചെലവഴിച്ച് അമ്മയും കുഞ്ഞും എന്ന പദ്ധതിയക്ക് വേണ്ടി കെട്ടിടം നിർമിച്ചത്.
ഇവിടെ പ്രസവ ചികിത്സയും നവജാതശിശുവിനുള്ള ചികിത്സകൾക്കുള്ള പ്രത്യേക ശദ്ധ്രയും ചികിത്സയും ഈ കേന്ദ്രത്തിലൂടെ ലഭിക്കുമെന്നിരിക്കെ 2012 ൽ തുടക്കമിട്ട പദ്ധതി ഇപ്പോൾ ഈ കെട്ടിത്തിൽ നടപ്പിലാക്കാൻ സാധ്യമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കോടികൾ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവും പദ്ധതി നടപ്പിലാക്കുവാനുള്ള യാതൊരു സൗകര്യവും ഇല്ലെന്നാണ് പറയുന്നത്. പ്ലാനിംഗിലെ പാളിച്ചയാണ് ഇത് ചൂണ്ടികാട്ടുന്നത്. പകരം വേറെ കെട്ടിടം വേണമെന്നുള്ള ആവശ്യം കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരിക്കയാണിപ്പോൾ. എന്നാൽ ഇപ്പോൾ ഏഴു കോടി രൂപ കൂടി നിലവിലുള്ള കെട്ടിടത്തിന് അനുവദിച്ചതായും സൂചനയുണ്ട്.