മുളങ്കുന്നത്തുകാവ്: ത്യശൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ പൊതു യോഗം വിളിച്ച് ചേർക്കാത്തത് മൂലം ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളും വികസനങ്ങളും പ്രതിസന്ധിയിൽ. ആശുപത്രി വികസന സൊസൈറ്റിയുടെ ജനറൽ ബോഡിയോഗം സാധാരണ മൂന്ന് മാസം കൂടുന്പോൾ ചേർന്ന് ആശുപത്രി വികസന പ്രവർത്തനങ്ങൾ ചർച്ച് ചെയ്ത് ആവശ്യമായ നടപടികൾ എടുക്കണമെന്നാണ് ചട്ടം.
എച്ച്ഡിഎസ് ചെയർമാനായി ജില്ലാ കളകടറും, എംപിമാർ, എം എൽഎമാർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ, പുഴയക്കൽ ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ്, സമീപ പ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ രാഷട്രീയ സംഘടന പ്രതിനിധികൾ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, ആശുപത്രി സൂപ്രണ്ടുമാർ, ഉദ്യോഗസ്ഥർ എന്നിവർ അടങ്ങിയ കമ്മറ്റിയാണ് മൂന്ന് മാസം കൂടുന്പോൾ ചേരേണ്ടത്.
ഇതിനിടയിൽ എകസിക്യൂട്ടിവ് യോഗവും ചേരണം. പക്ഷേ ആ കമ്മിറ്റി പോലും ക്യത്യമായി ചേരാതെ ആശുപത്രി അധിക്യതർ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങൾക്ക് എതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ആശുപത്രി അധിക്യതർ തമ്മിലുള്ള ഏകോപനം ഇല്ലാത്തതും ആശുപത്രിയുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമായിരിക്കുകയാണ്.
ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ അനധിക്യതമായി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ആർഎസ്ബിവൈ പ്രകാരം ജീവനക്കാർ അടക്കമുള്ളവരെ ഏക പക്ഷീയമായി ഇവിടെ നിയമിച്ചിട്ടുള്ളത്. മുന്പ് എച്ച്ഡിഎസ് ജനറൽ ബോഡി തീരുമാനിക്കുന്ന കമ്മറ്റിയാണ് ഇന്റർവ്യൂ നടത്തി നിയമനം നടത്താറുള്ളത്. കഴിഞ്ഞ മൂന്ന വർഷമായി ഈ രീതി ഇവിടെ പാലിക്കാതെ സ്വന്തക്കാരെ മാത്രം തിരുകി കയറ്റുകയാണന്ന ആരോപണം ശക്തമായിരിക്കുകയാണ്.
മാത്രമല്ല ആശുപത്രി സുരക്ഷസംവിധാനം സ്വകാര്യ സഥാപനത്തിനെയാണ് ഏൽപ്പിച്ചിട്ടുള്ളത.് ഇവർ സുരക്ഷ ജീവനക്കാരെ എടുക്കുന്നത് വൻ തുക വാങ്ങിയാണെന്നു പറയുന്നു. താൽക്കാലിക ജിവനക്കാരായ ഇവരിൽ നിന്നും നിയമനത്തിനു വേണ്ടി പണം വാങ്ങിക്കുന്നത് ആശുപത്രി അധിക്യതരുടെ മൗനാനുവാദത്തോടെയാണെന്നും പരാതിയുണ്ട്. ആശുപത്രി നാഥനില്ലാത്ത അവസഥയാണ് ഇതു മുലം.
ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിലച്ച മട്ടാണ്. മുറിവുകൾ കെട്ടുവാനുള്ള പേഡുകൾ കോട്ടണ് എന്നിവയും പല മരുന്നുകളും ആശുപത്രിയിൽ ലഭിക്കുന്നില്ലത്രേ. ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ട് ഉപയോഗിച്ചാണ് ഇവ വാങ്ങിക്കുന്നത്. അതിനു തയ്യാറാകതെ ഇവ വാങ്ങിക്കാൻ ലോക്കൽ പർച്ചേസ് ഇനത്തിൽ പെടുത്തി ക്വട്ടേഷൻ വിളിക്കാൻ നിർദ്ദേശിച്ചിരക്കായണിപ്പോൾ.
ഇത് അഴിമതിയ്ക്ക് വേണ്ടിയാണെന്നാണ് ജീവനക്കാർ തന്നെ ആരോപിക്കുന്നത.് ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന അനസ്തേഷ്യ വിഭാഗത്തിലെ പ്രഫസർ തസ്തികയും ന്യൂറോസർജറി പ്രഫസർ അടക്കം ഇവിടെ നിന്ന് മറ്റു മെഡിക്കൽ കോളജുകളിലേക്ക് കൊണ്ടു പോയപ്പോൾ അതിനെതിരെ പ്രതികരിക്കാൻ ത്യശൂർ ഗവ മെഡിക്കൽ കോളജിൽ നിന്നും ആരും രംഗത്ത് വന്നിട്ടില്ല.
പ്രവർത്തനം നിലച്ച് കിടക്കുന്ന ആശുപത്രി വികസന സമിതി അംഗങ്ങളും ഇതിനെതിരെ അനങ്ങിയിട്ടില്ല. കൂടാതെ ആശുപത്രി കാന്റീൻ പ്രശ്നം, മാലിന്യ സംസ്കരണം, തെരുവുവിളക്കുകൾ, റോഡുകളുടെ ശോചനീയാവസഥ, നിയമനങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് വികസന സൊസൈറ്റി യോഗത്തിൽ തീരുമാനം എടുക്കുവാനുള്ളത്.
ജനറൽ ബോഡി യോഗം വിളിക്കുന്പോൾ പുതിയതായി ചുമതലയേറ്റ എം പി മാരെ നോമിനേറ്റ് ചെയ്തു കൊണ്ട് സർക്കാർ ഉത്തരവ് വേണം. പുതിയ എംപിമാർ ലോകസഭ അംഗങ്ങളായി ചുമതലേയറ്റിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും മെഡിക്കൽ കോളജ് അധിക്യതർക്ക് എംപി മാരുടെ പേരുകൾ എച്ച്ഡിസി കമ്മിറ്റിയിൽ നോമിനേറ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.