മുളങ്കുന്നത്തകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പരിഷ്കരണത്തിന്റെ ഭാഗമായി മാറ്റിയ സീറ്റുകൾ അധികൃതരെ ധിക്കരിച്ച് തിരികെ കൊണ്ടു വന്ന മൂന്ന് ജൂണിയർ ഡോക്ടർമാരെ സസ്പെൻഡ് ചെയത നടപടി പിൻവലിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആണ് സമ്മർദത്തെ തുടർന്ന് സസ്പെൻഷൻ പിൻവലിച്ചത്.
ആശുപത്രി സൂപ്രണ്ടും, ഡെപ്യൂട്ടി സൂപ്രണ്ടും ചേർന്നാണ് ജിവനക്കാരോട് ആലോചിക്കാതെ സീറ്റുകളും മറ്റു സംവിധാനങ്ങളും മാറ്റിയത്. ഇതിനെതിരെ ജൂണിയർ ഡോകടർമാർ പണിമുടക്ക് അടക്കമുള്ള സമരങ്ങൾ നടത്തിയപ്പോൾ സഥലം എംപിയെ കൊണ്ട് അത്യാഹിത വിഭാഗത്തിൽ സന്ദർശിപ്പിച്ച് അധികൃതർ നടപടികൾ സംരക്ഷിക്കാൻ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി എംപി സഥലം സന്ദർശിച്ച് പരിഷ്കരണത്തിന് പൂർണ പിന്തുണയും നൽകി.
എന്നാൽ ജൂണിയർ ഡോകടർമാർ പരിഷ്കരണങ്ങൾ അംഗികരിക്കാതെ അവ പഴയ രീതിയിൽ തന്നെ ആക്കിയത് എംപി അടക്കമുള്ളവർക്ക് ക്ഷീണമായി. തുടർന്ന് ഇവർക്കതിരെ നടപടി എടുത്തില്ലെങ്കിൽ സ്ഥാനങ്ങൾ രാജിവയ്ക്കുമെന്ന് പറഞ്ഞ് സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ട്, ആർഎംഒ എന്നിവർ പ്രിൻസിപ്പലിനെ സമീപിച്ചു.
തുടർന്നാണ് മൂന്ന് ജുണിയർ ഡോകടർമാരെ സസ്പെൻഡ് ചെയ്യാനും രണ്ട് പേർക്ക് കാരണം കാണിക്കൽ നോട്ടിസും നൽകാൻ പ്രിൻസിപ്പൽ നിർബന്ധിതനായത്.എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ സ്പെഷൻ പിൻവലിച്ച് ഇന്നലെ ഇവരെ ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകുകയായിരുന്നു.
കടുത്ത സമ്മർദ്ദമാണ് സസപെൻഷൻ പിൻവലിക്കാൻ കാരണമെന്നും അതല്ല അധികൃതരുടെ നാണക്കേട് മറയക്കാൻ വേണ്ടി പേരിന് ഒരു സസപെൻഷൻ എന്ന രീതിയാണ് ഇതെന്നും പറയുന്നു.