തൃശൂർ: എൽകെജി വിദ്യാർഥിനിയായ മൂന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നാല്പതുകാരനെ പോക്സോ കോടതി അഞ്ചു വർഷം കഠിന തടവിനും അയ്യായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.
എടവിലങ്ങ് നടവരന്പ് കുനിയാറ വീട്ടിൽ സന്തോഷിനാണ് പോക്സോ സ്പെഷൽ സെഷൻസ് കോടതി ജഡ്ജ് മുഹമ്മദ് വസീം ശിക്ഷ വിധിച്ചത്. ഇരയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം സർക്കാരിന്റെ വിക്ടിം കോന്പൻസേഷൻ ഫണ്ടിൽനിന്നും നൽകാനും പ്രത്യേകം ഉത്തരവിട്ടു.
2015 സെപ്റ്റംബർ 12നു വൈകീട്ട് നാലിനാണ് കേസിനാസ്പദമായ സംഭവം. തൃശൂരിലെ നാളിതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ള പോക്സോ കേസുകളി ൽ ഏറ്റവും പ്രായം കുറഞ്ഞ ഇര പീഡനത്തിനു വിധേയയായ കേസാണിത്. മൂന്നു വയസ് മാത്രം പ്രായമുള്ള കുട്ടി സംഭവത്തെതുടർന്ന് ഭയപ്പാ ടിലായി. പിന്നീട് അസുഖത്തെതുടർന്ന് ചികിത്സയ്ക്കുപോയി ഡോക്ടർ പരിശോധനകൾ നടത്തിയപ്പോഴാണ് സംഭവം പുറത്തായത്.
പിഞ്ചുബാലികയെ നിർദാക്ഷിണ്യം പീഡനത്തിനു വിധേയയാ ക്കിയ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നല്കണമെന്നും പോക്സോ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പയസ് മാത്യു വാദിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ കൊടുങ്ങല്ലൂർ മജിസ്ട്രേട്ട് അടക്കം 12 സാക്ഷികളെയും 17 രേഖകളും ഹാജരാക്കി. കൊടുങ്ങല്ലൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.