തൃശൂർ: തൃശൂർ പൂരം പ്രദർശനം മന്ത്രി എ.സി. മൊയ്തീൻ ഉദ് ഘാടനം ചെയ്തു. പൂരം പ്രദർശന നഗരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു.മേയർ അജിത ജയരാജൻ മുഖ്യാതിഥിയായി. പൂരത്തിനും പൂരം പ്രദർശനത്തിനും സംസ്ഥാനസർക്കാരിന്റെ മുഴുവൻ പിന്തുണയും ഉണ്ടെന്ന് മന്ത്രി മൊയ്തീൻ ഉറപ്പുനൽകി.
ഗജവീരന്മാരുടെ അകന്പടിയോടെ താളവാദ്യ ഘോഷങ്ങളോടെയാണ് മന്ത്രിമാരെയും ജനപ്രതിനിധികളെയും പൂര പ്രദർശനനഗരിയിലേക്ക് ആനയിച്ചത്. സന്തോഷ് ട്രോഫിയിൽ കേരളം വിജയിച്ചതറിഞ്ഞ പ്രദർശനകമ്മറ്റി ഭാരവാഹികൾ കായികമന്ത്രി എ.സി. മൊയ്തീനെ ആദരിച്ചു. മന്ത്രി വി.എസ്.സുനിൽകുമാർ മന്ത്രി മൊയ്തീന് പൊന്നാടചാർത്തി.
അഞ്ചുമുതൽ ടിക്കറ്റ് ഏർപ്പെടുത്തികൊണ്ട് പൂരം പ്രദർശനം സജീവമാകുമെന്നു കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. കൗണ്‍സിലർമാരായ എം.എസ് സന്പൂർണ, കെ.മഹേഷ്, ലളിതാംബിക, ശാന്ത അപ്പു തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രദർശനകമ്മറ്റി പ്രസിഡന്റ് രാധാകൃഷ്ണൻ പനിയത്ത് സ്വാഗതവും സെക്രട്ടറി ജി.രാജേഷ് നന്ദിയും പറഞ്ഞു.