തൃ​ശൂ​രി​ൽ പു​ലി​ക്ക​ളി ഒ​രു​ക്ക​ങ്ങ​ൾ​ക്ക് കി​ക്കോ​ഫ്…ത​ങ്ങ​ളു​ടെ വ​ര​വ​റി​യി​ച്ചു ടൗണിൽ  പ​ടു​കൂ​റ്റ​ൻ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളു​യ​ർ​ത്തി ടീമുകൾ

തൃ​ശൂ​ർ: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശം ക്ലൈ​മാ​ക്സി​നോ​ട​ടു​ക്കു​ന്പോ​ൾ തൃ​ശൂ​രി​ൽ പു​ലി​ക്ക​ളി ഒ​രു​ക്ക​ങ്ങ​ൾ​ക്ക് കി​ക്കോ​ഫ്. ഇത്ത​വ​ണ പു​ലി​ക്ക​ളി​ക്കെ​ത്തു​ന്ന ടീ​മു​ക​ളി​ൽ പ​ല​രും പ​ടു​കൂ​റ്റ​ൻ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളു​യ​ർ​ത്തി ത​ങ്ങ​ളു​ടെ വ​ര​വ​റി​യി​ച്ചുക​ഴി​ഞ്ഞു.

ഇ​ത്ത​വ​ണ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ടീ​മു​ക​ൾ നാ​ലോ​ണ​നാ​ളി​ലെ പു​ലി​ക്ക​ളി​ക്കു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. പു​ലി​ക്ക​ളി ഒ​രു​ക്ക​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ വി​ളി​ച്ചു ചേ​ർ​ത്ത ആ​ലോ​ച​ന​യോ​ഗ​ത്തി​ൽ ഏ​ഴു ടീ​മു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത​ു. ക​ഴി​ഞ്ഞ വ​ർ​ഷം ആ​റു ടീ​മു​ക​ളാ​ണ് പു​ലി​ക്ക​ളി​ക്കു​ണ്ടാ​യി​രു​ന്ന​ത്.

പു​ലി​ക്ക​ളി​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഓ​ഗ​സ്റ്റ് 10ന് ​അ​വ​സാ​നി​ക്കും. 19ന് ​വി​പു​ല​മാ​യ സം​ഘ​ാട​ക സ​മി​തി ചേ​രും. നാ​യ്ക്ക​നാ​ൽ, വി​യ്യൂ​രി​ൽ നി​ന്ന് ര​ണ്ടു ടീ​മു​ക​ൾ, കോ​ട്ട​പ്പു​റ​ത്തു നി​ന്ന് ര​ണ്ടു ടീ​മു​ക​ൾ, അ​യ്യ​ന്തോ​ൾ, തൃ​ക്കു​മാ​രം​കു​ടം എ​ന്നിവ ഇ​ത്ത​വ​ണ ഉ​ണ്ടാ​കു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ട്ടു​ണ്ട്.

ആ​ലോ​ച​ന​യോ​ഗം മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി മേ​യ​ർ ബീ​ന മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി, എം.​എ​ൽ.​റോ​സി, ജോ​ണ്‍​ഡാ​നി​യേ​ൽ, വി.​രാ​വു​ണ്ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കോ​ർ​പ​റേ​ഷ​ന്‍റെ ധ​ന​സ​ഹാ​യ വി​ഹി​തം ഒ​ന്ന​ര​ല​ക്ഷ​മെ​ന്ന​ത് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത പു​ലി​ക്ക​ളി ടീ​മു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ടൂ​റി​സം വ​കു​പ്പ് ക​ഴി​ഞ്ഞ​വ​ർ​ഷം പ്ര​ഖ്യാ​പി​ച്ച ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി​യും യോ​ഗ​ത്തി​ലു​യ​ർ​ന്നു. ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം പ​രി​ഗ​ണി​ക്കാ​മെ​ന്നും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​മെ​ന്നും അധികൃ തർ ടീ​മു​ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി.

Related posts