തൊണ്ടവേദനയുണ്ടാകുന്നതിന് പ്രത്യേകിച്ചെന്തെങ്കിലും ഒരു രോഗം ഉണ്ടായിരിക്കണമെന്ന് നിർബന്ധമൊന്നുമില്ല.വളരെ ഒച്ചയിലും ദീർഘ നേരവും സംസാരിക്കുന്നത് കൊണ്ടോ ചൂടുള്ളവ കഴിച്ചതു കാരണം തൊണ്ട പൊള്ളുന്നaമോ വായ തുറന്നു കിടന്ന് ഉറങ്ങുന്നത് കൊണ്ടോ ചില രോഗങ്ങളുടെ ലക്ഷണമായോ തൊണ്ടവേദനയുണ്ടാകാം.
ഭക്ഷണം ഇറക്കുമ്പോഴോ അല്ലാതെയോ…
ഭക്ഷണം പോലുള്ള എന്തെങ്കിലും ഇറക്കുമ്പോഴോ അല്ലാതെയോ തൊണ്ടയുടെ ഭാഗത്ത് വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ അനുഭവപ്പെടുന്നതിനെയാണ് പൊതുവേ തൊണ്ട വേദന എന്നു പറയുന്നത്.ജലദോഷം, പകർച്ചപ്പനി, അണുബാധ എന്നിവയും തൊണ്ടവേദനയ്ക്ക് കാരണമാകാം.
ടോൺസിലുകൾ ചുവന്നുവീർക്കുന്പോൾ
പനി,തലവേദന, ടോൺസിലുകളിൽ വെളുത്ത പൊട്ടുകൾ പോലെ കാണുക, ടോൺസിലുകൾ ചുവന്നുവീർക്കുക എന്നിവയും തൊണ്ടവേദനയുള്ളവരിൽ കാണാം.
ഫാരിഞ്ചൈറ്റിസ്
താൽക്കാലികമായും പെട്ടെന്നുമുണ്ടാകുന്ന തൊണ്ടവേദനയെ ഫാരിഞ്ചൈറ്റിസ് എന്നുപറയും. അവ പെട്ടെന്നുതന്നെ ശമിക്കുന്നതുമാണ്.
ദീർഘനാൾ നിലനിൽക്കുന്ന തൊണ്ട വേദനയാണെങ്കിൽ അതുണ്ടാകുന്നതിനുള്ള രോഗകാരണത്തെ തന്നെ ചികിത്സിച്ചു മാറ്റിയാൽ മാത്രമേ ഭേദമാകുകയുള്ളൂ.
വൈറസും ബാക്ടീരിയയും
വൈറസ് ബാധ കൊണ്ടുണ്ടാകുന്ന തരത്തിലുള്ള തൊണ്ടവേദന 3 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ കുറയുന്നതാണ്.അലർജി കാരണവും ബാക്ടീരിയ കാരണവുമുണ്ടാകുന്നത് അതിലും കൂടുതൽ സമയമെടുത്ത് മാത്രമേ പരിഹരിക്കാനാകു.
ഭക്ഷണമിറക്കുന്നതിനോ ശ്വാസമെടുക്കുന്നതിനോ തടസമുണ്ടായാൽ കൂടുതൽ ശ്രദ്ധയോടെയുള്ള ചികിത്സ വേണ്ടിവരും.
തൊണ്ടവേദനയുള്ളപ്പോൾ….
മദ്യം, കോഫി, നല്ല എരിവുള്ള ഭക്ഷണം, തക്കാളി,പുളിയുള്ള പഴങ്ങൾ, പുളി കൂടിയ മറ്റ് ആഹാരങ്ങൾ, അസിഡിക് സ്വഭാവമുള്ള ഭക്ഷണം എന്നിവ തൊണ്ട വേദനയുള്ളപ്പോൾ ഒഴിവാക്കണം.
(തുടരും)
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481