ന്യൂഡൽഹി: “മോദി ഹഠാവോ, ദേശ് ബച്ചാവോ’ (മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ) പ്രചാരണത്തിന് ആംആദ്മി.
രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിക്കെതിരേ പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട് നൂറു പേർക്കെതിരേ കേസ് എടുത്ത് അന്വേഷണം നടക്കുന്നതിനു പിന്നാലെയാണ് മോദി വിരുദ്ധ ക്യാംപെയ്നുമായി ആംആദ്മി രംഗത്തെത്തുന്നത്.
ഡൽഹിയിൽ ഇന്നു വൈകിട്ട് ആരംഭിക്കുന്ന പരിപാടിയിൽ അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പങ്കെടുക്കും.
ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആംആദ്മി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണ വിഷയമാക്കാനാണു തീരുമാനം.
അതേസമയം, ഡൽഹിയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുത്തു കൂടേയെന്നാണ് ആംആദ്മി പാർട്ടിയോടുള്ള ബിജെപിയുടെ ചോദ്യം. മോദിക്കെതിരെയുള്ള പോസ്റ്റർ ഡൽഹിയിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം പോസ്റ്ററിൽ മുദ്രാവാക്യം ഉയര്‍ത്തുന്നത് ആരെന്നോ, അച്ചടിച്ചത് എവിടെയെന്നോ വ്യക്തമാക്കിയിരുന്നില്ല. ഇതോടെയാണ് ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചത്.