ശബരിമല സന്ദര്‍ശനത്തിന് എത്തുമെന്ന് മുന്‍കൂട്ടി അറിയിച്ച് കേരളത്തിലെത്തിയെങ്കിലും പ്രതിഷേധക്കാര്‍ കാരണം മലകയറാനാവാതെ തിരിച്ച് പോവേണ്ടി വന്നിരുന്നു തൃപ്തി ദേശായിക്ക്. അന്ന് കൊച്ചി എയര്‍പോര്‍ട്ടില്‍ വെളുപ്പിനെ എത്തിയ തൃപ്തിയെ പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതെ പ്രതിഷേധക്കാര്‍ തിരിച്ചയച്ചതോടെ അവര്‍ക്കെതിരെ നിരവധി ട്രോളുകളും നിരന്നിരുന്നു.
എന്നാല്‍ ശബരിമല വിഷയത്തിനുശേഷം ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് വിഷയമായിരിക്കുകയാണ് തൃപ്തി. എങ്ങനെയെന്നല്ലേ… ട്വിറ്ററിലെ പാരഡി അക്കൗണ്ടായ ലൈംസ് ഓഫ് ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് എല്ലാത്തിനും തുടക്കം. എന്തുവില കൊടുത്തും സെന്റിനല്‍ ദ്വീപിലേക്ക് പോകുമെന്ന് തൃപ്തി പറയുന്നതായാണ് പോസ്റ്റ്. നിരവധി പേര് പോസ്റ്റ് ഷെയര്‍ ചെയ്യുകയും നിമിഷങ്ങള്‍ക്കുള്ളില്‍ #Thruptidesai ട്വിറ്റര്‍ ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഒന്നാമതെത്തുകയും ചെയ്തു.
പിന്നാലെ ട്രോള്‍ പൂരമാണ് ട്വിറ്ററില്‍. സെന്റിനല്‍ ദ്വീപിലേക്ക് ആര്‍ക്കും പോകാനാവില്ലെന്ന് ആരെങ്കിലുമൊന്ന് തൃപ്തിക്ക് പറഞ്ഞുകൊടുക്കൂ എന്ന് ഒരാള്‍. തൃപ്തി ദേശായി ആധുനിക ഇന്ത്യയിലെ വിപ്ലവകാരിയായ ഒരു ഫെമിനിനിസ്റ്റ് ആണ്, അതുകൊണ്ട് അവരോട് സെന്റിനല്‍ ദ്വീപിലേക്ക് പോകാന്‍ അഭ്യര്‍ത്ഥിക്കുന്നു, ഫുള്‍ ചെലവും ഞാന്‍ വഹിക്കുമെന്ന് മറ്റൊരാള്‍.
സെന്റിനല്‍ ദ്വീപില്‍ ഏറെ പ്രശസ്തമായ ഒരമ്പലമുണ്ടെന്നും അവിടെ സ്ത്രീകള്‍ക്കു പ്രവേശനമില്ലെന്നും തൃപ്തിയും സംഘവും അവിടേക്ക് പോകൂ എന്നുമാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്.
സെന്റിനല്‍ ദ്വീപിലെ ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തിയ യുഎസ് പൗരന് അലന്റെ മൃതദേഹം ഇപ്പോള്‍ ദ്വീപില്‍ തന്നെയാണ് ഉളളത്. മത്സ്യത്തൊഴിലാളികള്‍ക്ക് 25000 രൂപ നല്കി, അവരുടെ സഹായത്തോടെയാണ് അലന് ദ്വീപിലെത്തിയത്.
പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവര്‍ഗ്ഗക്കാരാണ് സെന്റിനല്‍ ദ്വീപിലേത്. ആദ്യതവണയെത്തിയപ്പോള്‍ അലനെ കണ്ട ഗോത്രവര്‍ഗ്ഗക്കാരില്‍ ഒരാള്‍ അമ്പെയ്തിരുന്നു. അന്ന് മടങ്ങിയ അലന് വീണ്ടും ദ്വീപിലേക്ക് മടങ്ങിച്ചെല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെയുള്ള മനുഷ്യര്‍ ജീവിക്കുന്നിടത്തേയ്ക്ക് പോകാനാണ് തൃപ്തിയോട് ഇപ്പോള്‍ ആളുകള്‍ ആവശ്യപ്പെടുന്നത്.