തിരുവല്ല: ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ തീകൊളുത്തി കൊന്നു. തിരുവല്ലയിലാണ് സംഭവം. വള്ളംകുളം സ്വദേശി കെ.കെ. സോമൻ (65) ആണ് മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ സോമനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഉറങ്ങുമ്പോൾ ഭാര്യ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയെന്നാണ് സോമൻ മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ ഭാര്യ രാധാമണിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ തീകൊളുത്തി കൊന്നു; തിരുവല്ലയിലാണ് സംഭവം…
