അടൂര്‍: അഴിമതി രഹിത ഭരണകൂടങ്ങള്‍ ഉള്ളിടത്തു മാത്രമേ ബഹുരാഷ്ട്ര കമ്പനികള്‍ നിഷേപം നടത്തൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം അടൂര്‍ കെഎസ്ആര്‍ടിസി കോണറില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ടി.ഡി. ബൈജു അധ്യക്ഷത വഹിച്ചു.
മുന്‍ മന്ത്രി സി.ദിവാകരന്, ആര്. ഉണ്ണിക്കൃഷ്ണ പിള്ള എക്സ് എംഎല്‍എ, കെ.ജെ.തോമസ്, എ.പി. ജയന്, ചിറ്റയം ഗോപകുമാര്‍, കെ.പി.ഉദയഭാനു. ഡോ. വര്‍ഗീസ് പേരയില്‍, പി.വി. ഹര്‍ഷകുമാര്‍, എസ്. മനോജ്, ഏഴംകുളം നൗഷാദ്, ഡി. സജി. തുടങ്ങിയവര്‍ പ്രസംഗിച്ചു.