ശ്രീകൃഷ്ണപുരം:വെള്ളിനേഴി ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ പ്രളയക്കെടുതിയിൽ തകർന്ന കുറ്റാനശ്ശേരി മുതലമൂർഖൻ കടവിലുള്ള തൂക്കുപാലത്തിലടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്തു.ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ മെറ്റീരിയൽ കലക്ഷൻ സെന്ററിലേക്ക് മാറ്റി.പ്രളയക്കെടുതിയിൽ തൂക്കുപാലം പാടെ തകർന്നിരുന്നു.
കരിന്പുഴ,വെള്ളിനേഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം അഞ്ചു വർഷം മുന്പാണ് ജനങ്ങൾക്ക് തുറന്ന് കൊടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ശ്രീധരൻ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.രാമൻകുട്ടി ,എം.സി. രുഗ്മിണി, ഗ്രാമ പഞ്ചായത്തംഗങ്ങൾ,മെഡിക്കൽ ഓഫീസർ ഡോ.ദീപു ശശിധരൻ,ജെ.എച്ച്.ഐമാരായ യു. വിശ്വനാഥൻ, രാമദാസ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സണ് ബീന, അതിജീവന സേന വളണ്ടിയർമാർ, വായനശാല പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, സാക്ഷരതാ പ്രേരക്മാർ,സന്നദ്ധ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.