മൂക്കിനുള്ളിലെ നേരിയ മ്യൂക്കസ് ആവരണത്തിൽ പൊടിപടലങ്ങൾ ചെന്നുപെട്ടാൽ അവയെ പുറത്തേക്ക് കളയാനുള്ള ഒരു സ്വയംപ്രതിരോധ ഉപായമാണ് തുമ്മൽ. എന്നാൽ, അമിതമായ തുമ്മൽ കാരണം ബുദ്ധിമുട്ടുന്ന നിരവധി കുട്ടികളുണ്ട്.
ഇത ു തന്നെ മറ്റു പല രോഗങ്ങൾക്കും കാരണമായശേഷം അവ ശരിയായി പരിഹരിക്കാൻ സാധിക്കാതെ അലർജിക് ആസ്ത്്മ പോലെയുള്ള അനുബന്ധ രോഗവുമായി ജീവിക്കേണ്ടിവരുന്നവരും ധാരാളമുണ്ട്.
ശൃംഗാടക മർമ്മത്തെ ആശ്രയിച്ച് വാതദോഷം വർധിച്ചുണ്ടാകുന്ന ക്ഷവഥുവിനെ നിജരോഗമായും പുക, പൊടി, പൂമ്പൊടി തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്ന ക്ഷവഥുവിനെ ആഗന്തുജമായും കണക്കാക്കാം.
സുശ്രുതാചാര്യനും മാധവാചാര്യനും വിശദീകരിക്കുന്ന ക്ഷവഥുവും വാഗ്ഭടാചാര്യന്റെ ഭൃശ ക്ഷവയും ഒന്നു തന്നെയാണ്. ഇവയെ ആധുനിക രീതിയിൽ വിശദീകരിക്കുന്നതിന് അലർജിക് റൈനൈറ്റിസ് എന്ന
പരിഗണനയാണ് ഉചിതമാകുന്നത്.
അലർജിക് റൈനൈറ്റിസിൽ തുടങ്ങി…
മൂക്കിനെ മാത്രം ആശ്രയിച്ച് പൊടി അഥവാ ഡസ്റ്റ് തുടങ്ങിയ കാരണങ്ങളാൽ സംഭവിക്കുന്ന തുമ്മൽ ക്രമേണ കണ്ണ്, ചെവി, തൊണ്ട, സൈനസുകൾ, ട്രക്കിയ, ശ്വാസകോശം തുടങ്ങിയ ഭാഗത്തേക്ക് വ്യാപിച്ച് രോഗത്തിന്റെ സ്വഭാവം തന്നെ മാറും
. ചുരുക്കിപ്പറഞ്ഞാൽ കണ്ടിന്യൂയസ് ലൈനിംഗ് മെംബ്രയിൻ ആയതു കാരണം അലർജിക് റൈനൈറ്റിസിൽ തുടങ്ങി അലെർജിക് ആസ്ത്മയായി പരിണമിക്കാൻ വളരെ എളുപ്പമാണെന്ന് സാരം.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് ജീവിതരീതിയിൽ, പ്രത്യേകിച്ചും ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ ചികിത്സ പൂർണമായും വിജയിക്കുകയുള്ളൂ.
എന്നാൽ ജീവിതകാലം മുഴുവൻ ആൻറിഅലർജിക് ഗുളികകൾ വിഴുങ്ങി തല്കാലശാന്തി നേടുകയും അവയെ തുടർന്ന് അസുഖം വർധിക്കുമ്പോൾ ഗുളികയുടെ ഡോസ് വർധിപ്പിച്ചിട്ടും, അവസാനം ആസ്ത്്മയായി മാറുമ്പോൾ നിരവധി ആളുകൾ അലോപ്പതി ചികിത്സ ഒഴിവാക്കി മറ്റെന്തും ചെയ്യാൻ തയാറായി ആയുർവേദ ചികിത്സകരെ തേടിയെത്താറുണ്ട്.
പക്ഷേ, തുമ്മൽ മാറ്റുന്നത് പോലെ അത്ര എളുപ്പമല്ലല്ലോ ആസ്ത്്മ മാറ്റി എടുക്കാൻ. അത് ബോധ്യപ്പെടുത്തിത്തന്നെ ചികിത്സ ആരംഭിക്കണം.
അലർജിക് റൈനൈറ്റിസിനെ ഉണ്ടാക്കുകയും വർധിപ്പിക്കുകയും ചെയ്യുന്ന കാരണങ്ങൾ രണ്ടു വിധം:
1) ബാഹ്യ കാരണങ്ങൾ 2) ആന്തരിക കാരണങ്ങൾ
ബാഹ്യ കാരണങ്ങൾ
പൊടി, പുക, അക്കേഷ്യ, നെൽച്ചെടി തുടങ്ങിയവയുടെ പൂമ്പൊടി, തലയിലെ താരണം കാരണമുള്ള പൊടി, സൂര്യപ്രകാശം, ചിലന്തി വല, പഴയ പുസ്തകങ്ങളിൽ നിന്നുള്ള പൊടി, വളർത്തു മൃഗങ്ങളിൽ നിന്നുള്ള രോമങ്ങൾ, സോഫാ സെറ്റിയിലെ പൊടി, പൗഡർ,സ്പ്രേ തുടങ്ങിയ പെർഫ്യൂമുകളുടെ മണം, പെയിന്റ്, ഷെൽഫിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന വസ്ത്രങ്ങളിൽ നിന്നുമുള്ള സ്പോറുകൾ, കമ്പിളി, മഫ്ളർ എന്നിവകളിലെ ഫൈബറുകൾ, വറുക്കുന്ന ആഹാരവസ്തുക്കളുടെ മണം തുടങ്ങിയവ.
ആന്തരിക കാരണങ്ങൾ
തണുപ്പിച്ചവ, എണ്ണയിൽ വറുത്തത്, ബേക്കറി സാധനങ്ങൾ, അയല, ചൂര, ചിപ്പി, കണവ, കൊഞ്ച്, ഞണ്ട്, കശുവണ്ടി, മുട്ട, ബ്രഡ്, ബിസ്ക്കറ്റ്, അച്ചാർ, പാൽ, തൈര്, മുന്തിരി, ഓറഞ്ച്,മുസംബി തുടങ്ങിയ പുളിയുള്ള പഴങ്ങൾ, മുരിങ്ങയ്ക്ക തുടങ്ങിയവ. (തുടരും)