തിരുവനന്തപുരം: തുമ്പയിൽ ബോംബേറ്. ബൈക്കുകളിൽ എത്തിയ നാലംഗ സംഘമാണ് ബോംബ് എറിഞ്ഞത്. നെഹ്റു ജംഗ്ഷന് സമീപമാണ് സംഭവം. രണ്ട് പേർക്ക് പരിക്ക്. അഖിൽ, വിവേക് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടേയും കൈകൾക്കാണ് പരിക്ക്.
ഇവർ ക്രിമിനൽ കേസിലെ പ്രതികളാണ്. അടുത്തിടെയാണ് അഖിൽ കാപ്പ കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയത്. ഷമീർ എന്നയാളുടെ വീടിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.