പാട്ന: ബിഹാറിൽ നാലു ജില്ലകളിലായി ഇടിമിന്നലേറ്റ് ഇന്നലെ 13 പേർ മരിച്ചു. ബെഗുസരായി, ദർഭംഗ, മധുബനി, സമസ്തിപുർ എന്നീ ജില്ലകളിലാണു സംഭവം.
ബേഗുസരായിൽ അഞ്ചുപേരും ദർഭംഗയിൽ നാലുപേരും മധുബനിയിൽ മൂന്നുപേരും സമസ്തിപുരിൽ ഒരാളുമാണു മരിച്ചത്. ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനുമൊപ്പം ഇടിമിന്നലും എത്തിയതാണു ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാർ നാലുലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.