സൂ​ക്ഷി​ക്ക​ണം… ​ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലി​ന് സാ​ധ്യ​ത​യു​ണ്ട്; ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി യൂ​ട്യൂ​ബി​ൽ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളുണ്ടെന്ന് കാലാവസ്ഥ വകുപ്പ്


തൃ​ശൂ​ർ: വ​രു​ന്ന ര​ണ്ടു ദി​വ​സം ഇ​ടി​മി​ന്ന​ലി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ്ഥി​ര​മാ​യി കൊ​ടു​ക്കു​ന്ന മു​ന്ന​റി​യി​പ്പ് നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഇ​ത്ത​വ​ണ​യും ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി യൂ​ട്യൂ​ബി​ൽ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ആം​ഗ്യ​ഭാ​ഷ​യി​ലും ന​ൽ​കു​ന്നുണ്ട്.

https://www.youtube.com/watch?v=So1uMkDyzd4 എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ യൂ ​ട്യൂ​ബ് വീ​ഡി​യോ കാ​ണാ​നാ​കും.ഇ​ടി​മി​ന്ന​ൽ സാ​ധ്യ​ത മ​ന​സ്‌​സി​ലാ​ക്കാ​ൻ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള “ദാ​മി​നി’ എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഇ​പ്പോ​ൾ നി​ര​വ​ധി പേ​ർ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

https://play.google.com/store/apps/details?id=com.lightening.live.damini&hl=en_IN എ​ന്ന ലി​ങ്കി​ൽ നി​ന്ന് ദാ​മി​നി ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

Related posts

Leave a Comment