തളിപ്പറമ്പ: തളിപ്പറമ്പ നഗരസഭയിൽ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് മാലിന്യരഹിത കാമ്പയിന്റെ ഭാഗമായി ഫാറൂഖ്നഗര്‍ വാര്‍ഡിലെ എല്ലാ വീടുകളിലും കൗണ്‍സിലറുടെ വക തുണിസഞ്ചികള്‍. തളിപ്പറമ്പ് നഗരസഭയിലെ ഫാറൂഖ്നഗര്‍ വാര്‍ഡില്‍ മാത്രമായി വാര്‍ഡ് കൗണ്‍സിലര്‍ കെ.മുഹമ്മദ്ബഷീര്‍ നടപ്പിലാക്കിവരുന്ന കൗണ്സിലര്വിഷന്-20-20 ഭാഗമായിട്ടാണ് തുണിസഞ്ചികള്‍ സൗജന്യമായി എത്തിച്ചുകൊടുക്കുന്നത്.
നമ്മുടെ നഗരം, ഹരിത നഗരം എന്ന നഗരസഭയുടെ പദ്ധതി നടപ്പിലാക്കുന്നതിനു മാലിന്യരഹിത ഫറൂഖ് നഗര്‍ ബോധവത്കരണ കാമ്പയിന് നഗരസഭാ ചെയര്മാന് അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുന്നതിനു വേണ്ടി വാര്‍ഡിലെ മുഴുവന്‍ വീടുകളിലേക്കും നല്‍കാനുള്ള ‘തുണി സഞ്ചിയുടെ വിതരണ ഉദ്ഘാടനവും ചെയര്മാന് നിര്‍വഹിച്ചു. ബോധവത്കരണക്ലാസിനു കെ.സുരേന്ദ്രന് അടുത്തില നേതൃത്വം നല്കി.
ഡപ്യൂട്ടി തഹസില്‍ദാര്‍ കെ.വി.അബ്ദുള്‍ റഷീദ്, കെ.എസ്.റിയാസ്, എ.പി.ഖാദര്‍, ബദരിയ ബഷീര്‍, എ.പി.ഉമ്മര്‍, കെ.ലക്ഷ്മണന്, എ.പി.അബു, കെ.വി.സിറാജ് എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ വര്‍ഷം മുതല്‍ രൂപം നല്കി നടപ്പിലാക്കി വരുന്ന കൗണ്‍സിലര്‍ വിഷന്റെ ഭാഗമായുള്ള ‘സലൂട്ട് ദ വിന്നേഴ്സ്’ ഇത്തവണ രണ്ടാം ഘട്ടത്തില്‍ വിപുലമായി സംഘടിപ്പിക്കുന്നതോടെ വാര്‍ഡില്‍ പശ്ചാത്തല വികസനത്തോടൊപ്പം, സമഗ്രമായ വിദ്യാഭ്യാസ പുരോഗതിയും ഉറപ്പ് വരുത്തുക എന്ന ലക്ഷ്യം കൂടി നേടിയെടുക്കുമെന്ന് കൗണ്‍സിലര്‍ പറഞ്ഞു.