തുറവൂർ. ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് തർക്കം രൂക്ഷമാകുന്നു .
തുറവൂർ ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ഹോമിയോ ആശുപത്രി, സിദ്ധ ആശുപത്രി,ആയുർവേദ ആശുപത്രി, തുടങ്ങിയ സ്ഥലങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ടാണ് തർക്കം തുടരുന്നത്.
മുൻ ഇടതുപക്ഷ ഭരണസമിതി നിയമിച്ചിരുന്ന താൽക്കാലിക ജീവനക്കാരെ മാറ്റി പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നീക്കമാണ് തർക്കത്തിൽ കലാശിക്കുന്നത്.
കോൺഗ്രസിലെ തന്നെ തർക്കമാണ് നിയമനങ്ങൾതടസപ്പെടാൻ കാരണം. നേതാക്കളുടേ ബന്ധുക്കളെ തിരി കി കയറ്റുവാനുള്ള നീക്കമാണ് തർക്കത്തിന് കാരണമായിരിക്കുന്നത്.
പള്ളിത്തോട്ഹോമിയോ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായി ഒരു മണ്ഡലം പ്രസിഡന്റി ന്റെ ഭാര്യയെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റി നുംബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിനും നവ മാദ്ധ്യമം വഴി രാജി നൽകിയിരിക്കുകയാണ് മണ്ഡലം പ്രസിഡൻ്റ് .
നേതൃത്വം ഇടപെട്ട് നേതാവിന്റെ ഭാര്യയുടെ നിയമനം ഉറപ്പു നൽകിയതോടെ രാജി പിൻവലിച്ചു .സാധാരണയായി ജോലി ഒഴിവ് സംബന്ധിച്ച വാർത്ത പത്രമാധ്യമങ്ങളിലൂടെ അറിയിച്ച് പൊതുവായി അപേക്ഷ സ്വീകരിച്ച് ,അഭിമുഖം നടത്തിയാണ് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത്.
എന്നാൽ ഇത്തരത്തിലുള്ള യാതൊരുവിധ ന ട പ ടി യും ഗ്രാമ പഞ്ചായത്തുകൾ സ്വീകരിക്കുന്നില്ല. എംപ്ലോയ്മെന്റ് എക്സെഞ്ചുകൾ വഴിയോ പൊതുവായ മാധ്യമങ്ങളിൽ പരസ്യം നൽകി ഇൻറർവ്യൂ നടത്തിയോ താൽക്കാലിക ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.