പച്ചക്കറി കൃഷിയിൽ കുതിച്ചു ചാട്ടത്തിനൊരുങ്ങി തുറവൂർ കൃഷിഭവൻ

തുറവൂർ: പച്ചക്കറി കൃഷിയിൽ വൻ കുതിച്ചു ചാട്ടം നടത്തുകയാണ് തുറവുർ കൃഷിഭവൻ അധികൃതർ. പഞ്ചായത്തി ലെ മുഴുവൻ വാർഡുകളിലും സ്വയം സഹായ സംഘംങ്ങളേയും കുടുബശ്രീ കൂട്ടായ്മകളേയും കണ്ടെത്തി ഇവർ വഴി വൻതോതിലുള്ള പച്ചക്കറികൃഷിയാണ് ചെയ്യുന്നത്. വിവിധയിനം ചീരകൾ, തക്കാളി, പടവലം, മത്തൻ, ക്യാബേജ്, മുളക്, വെണ്ട, പയർ, വഴുതന തുടങ്ങി അത്യുല്പാദന ശേഷിയുള്ള പച്ചക്കറികളാണ് ഉല്പാദിപ്പിക്കുന്നത്.

കൂടിയ ഇനം തൈകളും, സാന്പത്തിക സഹായവും, പരിശീലനവും കൃഷിഭവൻ വഴി നൽകുകയും, തൊഴിലുറപ്പ് പദ്ധതിയിലൂടെ പഞ്ചായത്ത് കൃഷിക്കാവശ്യമായ പിന്തുണയും നൽകുന്നു. വളമംഗലം, തുറവുർ, മനക്കോടം, പള്ളിത്തോട് ഭാഗങ്ങളിൽ ഉല്പാദിപ്പിച്ച പച്ചക്കറികളുടെ വില്പനയും ആരംഭിച്ചിട്ടുണ്ട്.

വിഷരഹിത പച്ചക്കറികൾ ആയതിനാൽ ആവശ്യക്കാരും കൂടുതലാണ്. മുൻവർഷങ്ങളിൽ കൃഷിഭവൻ വഴി ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കിയിരുന്നു എങ്കിലും തൊഴിലുറപ്പ് ദിനങ്ങൾ തീരുന്നതോടെ തുടർപരിചരണം ലഭിക്കാ തെ നശിച്ചുപോകുകയായിരുന്നു. എന്നാൽ തുറവുർ കൃഷിഭവനിലെ ഓഫീസർ സുചിത്ര ബി. ഷേണായിയുടെ നേതൃത്വത്തിലുള്ള കുഷി ഉദ്യോഗസ്ഥരുടെ നിലപാടും നിശ്ചയദാർഢ്യവും ആണ് ഇത്തവണ വൻ തോതിൽ പച്ചക്കറികൾ ഉല്പാദിപ്പിക്കുവാൻ സാഹായകമായത്.

അതാത് സമയങ്ങളിൽ പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലങ്ങൾ ഉദ്യോഗസ്ഥർ സന്ദർശിക്കുകയും അവശ്യമായ നിർദേശങ്ങളും സഹായങ്ങളും നൽകുന്നത് കർഷകരായ സ്ത്രികൾക്ക് വൻ പ്രോത്സാഹനമാണ്. ഇതിനാൽ തന്നെ കൂടുതൽ സ്വയം സഹായ സംഘങ്ങളും, കുടുബശ്രീ കളും, ഗ്രൂപ്പുകളും പച്ചക്കറി കൃഷിക്കു തയാറായി മുന്നോട്ടു വരുന്നുണ്ട്. മറ്റു കൃഷിഭവനുകൾക്ക് മാതൃകയായി മാറുകയാണ് തുറവൂർ കൃഷി ഭവൻ.

Related posts