സ്ത്രീകളുടെ  ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ സംഭവം; യുവാക്കൾക്കെതിരേ പരാതി നൽകിയിട്ടും നടപടിയെടുക്കാത്ത പോലീസിനെതിരേ പ്രതിഷേധം ശക്തമാകുന്നു

തു​റ​വൂർ: സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. സ്ത്രീ​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ കു​ത്തി​യ​തോ​ട് പോ​ലീ​സ് ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ പ്ര​തി​ക​ളെ ആ​രെ​യും ഇ​തു​വ​രെ പി​ടി​കൂ​ടി​യി​ട്ടി​ല്ല.

തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ ക​ള​രി​ക്ക​ൽ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന അഞ്ചു യുവാക്കൾക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. തു​റ​വൂ​ർ ക​ള​രി​ക്ക​ൽ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി സ്ത്രീ​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്.

സ്ത്രീ​ക​ൾ വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്പോ​ൾ അ​വ​ർ അ​റി​യാ​തെ മൊ​ബൈ​ൽ ഫോ​ണി​ൽ ഫോ​ട്ടോ എ​ടു​ത്ത് അ​വ മോ​ർ​ഫ് ചെ​യ്ത് ന​ഗ്ന​ചി​ത്ര​ങ്ങ​ളാ​ക്കി ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കൈ​മാ​റി​യെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് കു​ത്തി​യ​തോ​ട് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts