‘തു​റ​മു​ഖ​’ത്തി​ന്‍റെ നി​ർ​മാ​താ​വ് ത​ട്ടി​പ്പു​കേ​സി​ൽ അ​റ​സ്റ്റി​ൽ; വ്യാജരേഖ ചമച്ച് തട്ടിയത് എ​ട്ടു​കോ​ടി 40 ല​ക്ഷം രൂ​പ 

തൃ​ശൂ​ർ: നി​വി​ൻ പോ​ളി​യു​ടെ “തു​റ​മു​ഖം’ എ​ന്ന സി​നി​മ​യു​ടെ നി​ർ​മാ​താ​വ് സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ൽ. പാ​ട്ടു​രാ​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ വെ​ട്ടി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ജോ​സ് തോ​മ​സി​നെ​യാ​ണ് (42) ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് എ​സി​പി ആ​ർ. മ​നോ​ജ്കു​മാ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ജ​രേ​ഖ​ക​ളു​ണ്ടാ​ക്കി സി​നി​മാ​നി​ർ​മാ​ണ​ത്തി​ന് പ​ണം ക​ണ്ടെ​ത്തി​യ​തി​നാ​ണ് അ​റ​സ്റ്റ്. കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി ഗി​ൽ​ബ​ർ​ട്ട് ആ​ണ് പ​രാ​തി​ക്കാ​ര​ൻ വ്യാ​ജ രേ​ഖ​ക​ൾ ത​യ്യാ​റാ​ക്കി എ​ട്ടു​കോ​ടി 40 ല​ക്ഷം രൂ​പ കൈ​പ​റ്റി സി​നി​മ പി​ടി​ക്കു​ക​യും പി​ന്നീ​ട് തു​ക മ​ട​ക്കി കൊ​ടു​ക്കാ​ത്ത​തി​രി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി. “തു​റ​മു​ഖം’ എ​ന്ന സി​നി​മ നി​ർ​മി​ച്ച മൂ​ന്ന് നി​ർ​മാ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് ജോ​സ് തോ​മ​സ്.

ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​രു​ന്നു. അ​ഞ്ചു​പേ​രു​ടെ പേ​രി​ൽ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ളും രേ​ഖ​ക​ളും ബി​സി​ന​സ് ആ​വ​ശ്യ​ത്തി​ലേ​ക്ക് ഉ​ണ്ടാ​ക്കി​യാ​ണ് പ്ര​തി തു​ക സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ത്ത​ര​ത്തി​ൽ, ക​ബ​ളി​പ്പി​ച്ച​തി​ന്‍റെ പേ​രി​ൽ പ്ര​തി​ക്കെ​തി​രെ ഒ​രു വ​ർ​ഷം മു​ന്പ് അ​ഞ്ചു ക്രൈം ​കേ​സു​ക​ൾ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ തൃ​ശൂ​ർ ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് എ​സി​പി ആ​ർ.​മ​നോ​ജ് കു​മാ​ർ , ക്രൈം ​സ്ക്വാ​ഡം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ.​സു​വ്ര​ത​കു​മാ​ർ, എ​സ്ഐ പി.​എം. റാ​ഫി , സീ​നി​യ​ർ സി​പി​ഒ പ​ള​നി​സ്വാ​മി എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment