ചേർത്തല: അഖില കേസിൽ സുപ്രീംകോടതിയിൽ ബിഡിജെഎസ് കക്ഷിചേരുമെന്നു സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർബന്ധിത മതപരിവർത്തനം നടത്തി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടും എൻഐഎ അന്വേഷണം വേണ്ടെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് നട്ടെല്ലില്ലായ്മയാണ്. എൻഡിഎ മുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടെന്നതു മാധ്യമസൃഷ്ടിയാണ്.
ബിജെപിയുമായി അഭിപ്രായവ്യത്യാസമില്ല. ബിഡിജെഎസിന് സ്വാധീനം കുറഞ്ഞ മണ്ഡലമാണു വേങ്ങര. ബിഡിജെഎസിന്റെ മുഴുവൻ വോട്ടുകളും എൻഡിഎയ്ക്കു ലഭിക്കും. ബിഡിജെഎസ് പിരിച്ചുവിടണമെന്ന കോടിയേരിയുടെ പ്രസ്താവന മറുപടി അർഹിക്കുന്നില്ല. ജിഎസ്ടിയും നോട്ടുനിരോധനവും രാജ്യത്തിന്റെ സാന്പത്തികാവസ്ഥയെ പിന്നോട്ടടിച്ചെന്ന വാദം തെറ്റാണ്.