ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ തുഷാൻ വെള്ളാപ്പള്ളി. സ്ഥാനാർഥി ആരാകണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സുഭാഷ് വാസുവിനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എന്തിനാണ് വിശദീകരണമെന്ന് പറയുന്നില്ലെന്നും തുഷാർ കൂട്ടിച്ചേർത്തു.
അതേസമയം സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനം ഇന്നു സുഭാഷ് വാസു രാജിവച്ചിരുന്നു. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് സുഭാഷ് വാസു. പാർട്ടിയിലെ ഭിന്നതയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. 2018ലാണ് കേന്ദ്ര സർക്കാർ സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്ത് നിയമിച്ചത്.