ചാലക്കുടി: തുഷാർ വെള്ളാപ്പള്ളി മത്സരിച്ചാൽ തോൽപിക്കാൻ ഏത് മാർഗവും സ്വീകരിക്കാൻ ബിഡിജെഎസ് വിട്ട് രൂപീകരിച്ച ബിഡിജെഎസ് ഡെമോക്രാറ്റിക് വിഭാഗം തീരുമാനിച്ചു.
ഡെമോക്രാറ്റിക് വിഭാഗം പ്രഥമ യോഗം ചേർന്ന് ഒന്‍പത് അംഗ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നൽകി. ചുഴാൽ ജി.നിർമലൻ (തിരുവനന്തപുരം) ചെയർമാനും താന്നിമൂട് സുധീന്ദ്രൻ ജനറൽ കണ്‍വീനറുമാണ്. ബൈജു തോന്നയ്ക്കൽ (തിരുവനന്തപുരം), സുനിൽ ചാലക്കുടി, ചന്ദ്രശേഖരൻ നായർ (കോഴിക്കോട്) വൈസ് ചെയർമാൻമാർ, ആർ. അരുണ്‍ മയ്യനാട്, ബിജു ഹിണ്ടാസ് (കൊല്ലം), എ.എം. ഭക്തവത്സലൻ (കോഴിക്കോട്), കണ്‍വീനർമാർ, ചന്തവിള ചന്ദ്രൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.