ആലപ്പുഴ: ഉറുന്പു കടിച്ചു ചാകുന്നതിനേക്കാൾ നല്ലത് ആന കുത്തി ചാവുന്നതാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ പരാജയപ്പെട്ടതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരിൽ മത്സരിക്കുന്നതായിരുന്നു തുഷാറിന് നല്ലത്. അവിടെ സംഘടനാ സംവിധാനം ശക്തവും സമുദായത്തിന് സ്വാധീനവുമുണ്ടായിരുന്നു. എങ്കിലും രണ്ടു മണ്ഡലമായാലും പരാജയം ഉറപ്പായിരുന്നു. ഉറുന്പു കടിച്ചു ചാവുന്നതിനേക്കാൾ നല്ലത് ആന കുത്തി ചാവുന്നതാണ്. ഇതുകൊണ്ടാണ് തുഷാർ വയനാട് സീറ്റ് തെരഞ്ഞെടുത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപിക്കെതിരായ ന്യൂനപക്ഷ ഏകീകരണമാണ് കേരളത്തിൽ കോണ്‍ഗ്രസിന് അനുകൂലമായതെന്നും ഇടതുപക്ഷത്തിനു പിന്നോക്ക ആഭിമുഖ്യം നഷ്ടപ്പെട്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.