ആലപ്പുഴ: തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്തിരുന്ന കിരൺ ചന്ദ്രനെ ബിഡിജെഎസ് പുറത്താക്കി. ബിഡിജെഎസിന്റെ സോഷ്യൽ മീഡിയ വിഭാഗം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു കിരൺ.
തെരഞ്ഞെടുപ്പ് വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും വി.കെ. പ്രശാന്തി നെയും അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സംഭവത്തിലാണ് നടപടി.
പോസ്റ്റ് ഇട്ടതു താനല്ലെന്നും ഫേസ്ബുക്ക് നോക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന വ്യക്തിയാണിത് ചെയ്തതെന്നും ബിഡിജെഎസ് അധ്യക്ഷൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിഡിജെഎസ് എൻഡിഎയുടെ അവിഭാജ്യഘടകമാണെന്നും തുഷാർ പറഞ്ഞു.