ചേര്‍ത്തല: എല്‍ഡിഎഫ് ഭരണത്തെ വിമര്‍ശിച്ച് ബിഡിജഐസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തിയപ്പോള്‍ ഭരണം മികച്ചതാണെന്നും പിണറായി ജനകീയ മുഖ്യമന്ത്രിയാണെന്നും പ്രസ്താവനയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കഴിഞ്ഞ ഒരു വര്‍ഷത്തെ ഭരണത്തില്‍ യാതൊരു അത്ഭുതവും സൃഷ്ടിക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് തുഷാര്‍ പറഞ്ഞു.
മുന്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ പോലും പൂര്‍ത്തിയാക്കുവാന്‍ സാധിച്ചില്ലെന്നും പ്രതിപക്ഷം മിണ്ടാതിരിക്കുകയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ മത്സരിക്കുവാനും ഇക്കാര്യം എന്‍ഡിഎ നേതൃത്വത്തെ അറിയിക്കുവാനും തീരുമാനിച്ചതായി തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പിണറായി സര്‍ക്കാരിന് അനുകൂലപ്രസ്താവനയുമായാണ് വെള്ളാപ്പള്ളി നടേശന് രംഗത്തെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷം ബാലാരിഷ്ടതകളുടെ കാലമായിരുന്നുവെന്നും എല്ലാ ശരിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുവാനായില്ല. അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കുവാനായി. സിപിഐയുടെ ശബ്ദം എല്‍ഡിഎഫില്‍ കൂട്ടായ്മ ഇല്ലെന്ന തോന്നലുണ്ടാക്കി. പിണറായി ജനകീയ മുഖ്യമന്ത്രിയാണെന്നും ഏകാധിപതിയാണെന്ന് അഭിപ്രായമില്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.