ആലപ്പുഴ: അരൂരിൽ ബിഡിജെഎസ് മത്സരിക്കുന്നത് ആലോചിച്ച ശേഷമെന്ന് തുഷാർ വെള്ളാപ്പള്ളി. ബിജെപി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പാർട്ടിയിൽ അമർഷമുണ്ടെന്നും തുഷാർ പറഞ്ഞു. ബിഡിജെഎസ് സംസ്ഥാന നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാഴാഴ്ച ഡൽഹിയിലെത്തി അമിത് ഷായെ കാണും. മത്സരിക്കണോ എന്നതിൽ അന്തിമതീരുമാനം ചർച്ചയ്ക്ക് ശേഷമെന്നും തുഷാർ. ഒരു ഓഫറിന്റെയും അടിസ്ഥാനത്തിലല്ല, അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.