ദുബായ്: ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അറസ്റ്റിൽ. യുഎഇയിലെ അജ്മാനിലാണ് തുഷാർ അറസ്റ്റിലായത്. ചെക്ക് കേസിലാണ് അറസ്റ്റ്.
തൃശൂർ സ്വദേശി നാസിൽ അബ്ദുള്ളയുടെ പരാതിയിലാണ് നടപടി. പത്ത് വർഷം മുൻപ് നടന്ന സംഭവമാണ് ഇപ്പോൾ അറസ്റ്റിലേക്ക് നയിച്ചിരിക്കുന്നത്. ഒത്തുതീർപ്പിനെന്ന പേരിൽ അജ്മാനിലേക്ക് തുഷാറിനെ വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്നാണ് കേസ്.
പത്ത് മില്ല്യൻ യുഎഇ ദിർഹത്തിന്റെ വണ്ടിച്ചെക്ക് കേസിലാണ് തുഷാർ പിടിയിലായത്. ഏകദേശം 20 കോടി രൂപയുടെ വണ്ടിച്ചെക്കാണ് തുഷാർ നൽകിയത്.