ന്യൂഡൽഹി: വയനാട്ടിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി എൻഡിഎ സ്ഥാനാർഥിയാകും. ബിജെപി അധ്യക്ഷൻ അമിത് ഷായാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. എൻഡിഎ സ്ഥാനാർഥിയെ ഇന്ന് തന്ന് പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കിയിരുന്നു.
തുഷാറിനെക്കൂട്ടി പ്രഖ്യാപിച്ചതോടെ വയനാട്ടിലെ തെരഞ്ഞെടുപ്പ് ചിത്രം പൂർണമായി. എൽഡിഎഫ് സ്ഥാനാർഥിയായ പി.പി.സുനീർ വളരെ നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഞായറാഴ്ചയാണ് കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ പ്രഖ്യാപിച്ചത്.