കൊല്ലം :ഓയൂരിൽ യുവതിപട്ടിണികിടന്ന് മരിച്ച സംഭവത്തിൽ പ്രതികളായ ഭർത്താവ് ചന്തുലാലിനേയും മാതാവ് ഗീതാലാലിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. കരുനാഗപ്പള്ളി സ്വദേശിനിയായ തുഷാരയെയാണ് സ്ത്രീധനത്തിന്റെ പേരിൽ അമ്മയും മകനും ചേർന്ന് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്.
പ്രതികൾക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തു. കൊലപാതകം, അന്യായമായി തടങ്കലിൽ വയ്ക്കൽ, സ്ത്രീധനപീഡനം എന്നീവകുപ്പുകളിലാണ് കേസ്. കഴിഞ്ഞ 21ന് രാത്രിയിലാണ് ഓയൂർ ചെങ്കുളത്തെ വീട്ടിൽ തുഷാര മരിച്ചത്. തുഷരതാമസിച്ചുവന്ന ചെങ്കുളത്തെ വീട്ടിൽവനിതാകമ്മീഷൻ അംഗം ഷാഹിദാകമാൽ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു.
അധ്യക്ഷ എം.സി ജോസഫൈന്റെ നിർദേശപ്രകാരം തുഷാര കൊല്ലപ്പെട് ടസംഭവത്തിൽ കൊല്ലം റൂറൽഎസ്പിയോട്റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഭർത്ത്യഗൃഹത്തിൽ പട്ടിണിക്കിട്ട് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു.
റൂറൽ ജില്ലാ പോലീസ് മേധാവി സംഭവത്തിൽ വിശദമായ റിപ്പോർട്ട് മൂന്നാഴ്ചകകം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം കെ.മോഹൻ കുമാർ ആവശ്യപ്പെട്ടു. മാതാപിതാക്കളിൽ നിന്ന് സ്ത്രീധനതുക ഈടാക്കാൻ വേണ്ടി യുവതിയെ പട്ടിണിക്കിട്ടെന്നും ദുർമന്ത്രവാദം നടത്തിയെന്നും റിപ്പോർട്ടുകൾ ഉള്ളതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് 26 ന് കൊട്ടാരക്കര നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.