തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ തുടരുന്ന സ്റ്റെർലൈറ്റ് പ്രക്ഷോഭത്തിനിടെ വെടിയേറ്റ് റോഡിൽ കിടക്കുന്നയാളോട് പോലീസ് കാണിക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. പോലീസിന്റെ വെടിയേറ്റ് നിലത്ത് കിടന്ന കാളിയപ്പൻ എന്ന യുവാവിനോട് അഭിനയം മതിയാക്കി എണീറ്റു പോകുവാൻ ഇവർ ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ വ്യക്തമാകുന്നത്.
മാത്രമല്ല ഇയാളുടെ കാലിൽ പിടിച്ച് പോലീസ് വലിക്കുന്നതും വീഡിയായിൽ കാണാം. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും കാളിയപ്പൻ മരണത്തിനു കീഴടങ്ങിയിരുന്നു.
#Police says to an Fired and Injured man “Don’t Act” #Sterliteprotest #Bansterlite #Thoothukudi 🔥 pic.twitter.com/vwy7mVwc6T
— Vikram VFC (@Vijayfans007) May 23, 2018