കോട്ടയം: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മാസ്കുകൾ തിരക്കി ആളുകൾ നേട്ടോട്ടമോടുകയാണ്. പെട്ടുന്നുണ്ടായ “അത്യാവശ്യം’ മാസ്കുകളെ മെഡിക്കൽ ഷോപ്പുകളിൽനിന്നും അപ്രത്യക്ഷമാക്കി. രോഗികളോ രോഗികളെ പരിചരിക്കുന്നവരോ മാസ്ക് ധരിച്ചാൽ മതിയെന്ന നിർദേശമൊന്നും ആശങ്കയിലായ ജനം ചെവിക്കൊണ്ടമട്ടില്ല.
എന്നാൽ മാസ്കിന്റെ ദൗർലഭ്യത്തെ മറികടക്കാനും വൈറസിൽനിന്നും സുരക്ഷിതരാകാനും (ഒരുപരിധിവരെ) പുതിയ മാർഗം നിർദേശിച്ചിരിക്കുകയാണ് ആ രോഗ്യവകുപ്പ്. കൊറോണയ്ക്കെതിരെ തൂവാലയും ആയുധമാക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
കൊറോണെയ്ക്കെതിരെ മാസ്ക് വേണമെന്നില്ല തൂവാല മതിയെന്ന് ആരോഗ്യവകുപ്പ് പറയുന്നു. തൂവാല ത്രികോണാകൃതിയിൽ മടക്കി വായും മൂക്കൂം മറയും വിധം കെട്ടിയാൽ രോഗം പകരുന്നത് തടയാനാകും.
തൂവാല മുഖത്ത് ചേർത്ത് കെട്ടിയ ഭാഗം പിന്നീട് തിരിച്ച് കെട്ടരുതെന്നും ആരോഗ്യവകുപ്പ് നൽകിയ നിർദേശത്തിൽ പറയുന്നു. ഒരുവട്ടം ഉപയോഗിച്ച തൂവാല വൃത്തിയായി കഴുകിയതിനു ശേഷമേ വീണ്ടും ഉപയോഗിക്കാൻ പാടുള്ളു.
കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവരും അവരെ പരിചരിക്കുകയും ചെയ്യുന്ന ആളുകള്‍ മാത്രമേ മാസ്ക് ധരിക്കേണ്ടതുള്ളു എന്നാണ് ആരോഗ്യമന്ത്രിയുടെ നിർദേശം. മാസ്ക് ഉപയോഗിക്കുന്നവര്‍ അത് ഉപയോഗിക്കേണ്ട മാര്‍ഗങ്ങള്‍ മനസ്സിലാക്കി ഉപയോഗിക്കേണ്ടതും ഉപയോഗശേഷം മാസ്കുകള്‍ ശാസ്ത്രീയമായി തന്നെ സംസ്കരിക്കേണ്ടതുമാണ്.
പൊതുജനങ്ങള്‍ എന്‍ 95 മാസ്കുകള്‍ ഉപയോഗിക്കേണ്ടതില്ല. എവിടെയെങ്കിലും പോയി വന്നാല്‍ സോപ്പ് ഉപയോഗിച്ച് കൈക ഴുകിയാല്‍ തന്നെ പല പകര്‍ച്ച വ്യാധികളില്‍ നിന്നും രക്ഷ നേടാവുന്നതാണെന്നും മന്ത്രി പറയുന്നു.