നാലാം വയസില്‍ ലോകസുന്ദരിയെന്ന് വിശേഷണം; പത്താം വയസില്‍ ഗ്ലാമര്‍ ഫോട്ടോഷൂട്ടിന്റെ പേരില്‍ വിവാദങ്ങളില്‍ നിറഞ്ഞു; തയ്‌ലെയ്ന്‍ ബ്ലോണ്ടേവു എന്ന പതിനാറുകോടിയുടെ ചിത്രങ്ങള്‍ വൈറലാവുന്നതിനു കാരണമിതൊക്കെ…

ഫ്രഞ്ച് മോഡല്‍ തയ്‌ലെയ്ന്‍ ബ്ലോണ്ടേവുവാണ് ഇപ്പോള്‍ ഫാഷന്‍ലോകത്തെ ചര്‍ച്ചാവിഷയം, ഒരു ഗിസേലാ ബുണ്ട്‌ചെനെയോ വിക്ടോറിയാ ബെക്കാമിനെയോ ഒക്കെയാണ് ലോകം ഈ പതിനാറുകാരിയില്‍ കാണുന്നത്. ഈ ചെറുപ്രായത്തിനിടയില്‍ തന്നെ തയ്‌ലെയ്ന്‍ പലതവണ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. നാലാം വയസ്സില്‍ റാംപില്‍ ചുവടുവച്ചാണ് തയ്ലെന്‍ ആദ്യം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഫാഷന്‍ റാംപില്‍ എത്തിയ കൊച്ചുസുന്ദരിയെ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി എന്നു വിശേഷിപ്പിച്ച് മാധ്യമങ്ങള്‍ പ്രശംസിച്ചു.

പക്ഷേ 10-ാം വയസ്സില്‍ വിവാദങ്ങളിലൂടെയാണ് തയ്ലെന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. 10-ാം വയസ്സില്‍ തയ്ലെന്‍ വോഗിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണ് വിവാദമായത്. ചിത്രങ്ങളില്‍ സെക്‌സിയായി വസ്ത്രങ്ങള്‍ ധരിച്ചാണ് തയ്ലെന്‍ പ്രത്യക്ഷപ്പെട്ടത്. ഇത്രയും ചെറിയ പ്രായത്തില്‍ ഈ രീതിയില്‍ ഫോട്ടോഷൂട്ട് നടത്തിയത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഇപ്പോള്‍ 16-ാം വയസ്സില്‍ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പങ്കെടുത്താണ് തയ്ലെന്‍ വീണ്ടും പ്രശസ്തയായത്. സോഷ്യല്‍ മീഡിയയിലും താരമാണ് തയ്ലെന്‍. ഒരു മില്യന്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ സുന്ദരിക്ക് ഉളളത്.

In my NYC thoughts 🙄🙄🤗

A post shared by Thylane (@thylaneblondeau) on

Liberté égalité fraternité #vivelafrance #happy14thjuly 🇫🇷

A post shared by Thylane (@thylaneblondeau) on

im so so exited to be the new face of @lolitalempickaofficial by #jeanbaptistemondino thanks so so much 🙏🏼❤

A post shared by Thylane (@thylaneblondeau) on

A post shared by Thylane (@thylaneblondeau) on

Related posts