കാലിഫോർണിയ: ആറ് ഭാഷകളിൽ അനായാസമായി പാടിത്തിമിർത്ത് ഇന്ത്യൻ അമേരിക്കൻ ഗായിക ടിയ്റ ഏബ്രഹാം ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. കാർണേജിയ ഹാളിൽ നടന്ന സ്റ്റീവ് ഹാർവി ഷോയിലാണ് പതിനൊന്നുകാരിയായ ടിയ്റ ക്ലാസിക്കൽ സംഗീതത്തിൽ മികവ് പുലർത്തിയത്.
ടിയ്റ ഏബ്രഹാമിന്റെ ആദ്യ ആൽബമായ വിന്റർ നൈറ്റിംഗ് ഗേൽനിന്നുള്ള പ്രശസ്തമായ കനേൾസ്, ഹോളിഡേ ഗാനങ്ങൾ ആറു ഭാഷകളിലാണ് അനായാസമായി ആലപിച്ചത്.
ഏഴാം വയസിൽ കോളജിൽ പ്രവേശനം ലഭിച്ച ഈ കൊച്ചുമിടുക്കി വിദേശഭാഷ, സംഗീതം, ഡാൻസ് തുടങ്ങിയ വിഷയങ്ങളിൽ ഒന്പത് കോളജ് സെമസ്റ്ററുകൾ പൂർത്തിയാക്കി. നാലാം വയസു മുതൽ ഗാനങ്ങൾ ആലപിച്ചു തുടങ്ങിയ ടയ്റക്ക് മാതാപിതാക്കളുടെ പ്രോത്സാഹനവും പ്രത്യേക പരിശീലനവും ഏറെ സഹായിച്ചു. സംഗീതത്തിനൊപ്പം പഠിത്തത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ടിയ്റക്ക് സംസാരിക്കുന്നതിനേക്കാൾ വിദേശ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കുന്നതാണ് കൂടുതൽ താത്പര്യം.
കാലിഫോർണിയായിൽനിന്നുള്ള സോഫ്റ്റ് വെയർ എൻജിനിയറായ ബിജോയുടേയും വെറ്ററിനറി ഡോക്ടറായ താജിയുടെയും മകളാണ് ടിയ്റ. സഹോദരൻ തനിഷ്കയും ഗായകനാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ