കഠിനമായ ജീവിതചര്യകളാണ് ടിബറ്റന്‍ സന്യാസിമാരുടേത്. ലൗകികജീവിതത്തോട് മുഖം തിരിച്ചു നില്ക്കുന്ന ഇവര്‍ വിവാഹജീവിതത്തോട് തീരെ താല്പര്യമില്ലാത്തവരാണ്. എന്നാല്‍ തായേ ദോര്ജെയെന്ന ലാമ ഈ പതിവിന് തിരശീലയിട്ടിരിക്കുകയാണ്. കളിക്കൂട്ടുകാരിയായിരുന്ന പ്രണയിനിയെ വിവാഹം കഴിക്കാന്‍ സന്യാസത്തോട് വിടപറഞ്ഞിരിക്കുകയാണ് ഈ 33കാരന്. മാര്‍ച്ച് 25ന് ഡല്‍ഹിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ദോര്‍ജെ പ്രണയിനിയായ യാംഗ്സോമിന്റെ കഴുത്തില്‍ മിന്നുംചാര്ത്തി. ഇന്ത്യക്കാരിയായ യാംഗ്സോമിന് ലാമയേക്കാള് മൂന്നു വയസ് കൂടുതലാണെന്നതാണ് ഏറെ കൗതുകം.
വിവാഹം കഴിക്കാനുള്ള എന്റെ തീരുമാനം തനിക്കു മാത്രമല്ല തന്റെ വംശത്തിലുള്ളവര്‍ക്കും പുതിയ ദിശാബോധം നല്‍കുമെന്നാണ് അദേഹം പറയുന്നത്. ഭൂട്ടാനില്‍ ജനിച്ച യാംഗ്സോം ഇന്ത്യയിലും യൂറോപ്പിലുമായാണ് വിദ്യാഭ്യാസം നേടിയത്. വിവാഹിതനായെങ്കിലും സന്യാസജീവിതം മാത്രമാണ് ഉപേക്ഷിക്കുന്നത്. തുടര്‍ന്നും ബുദ്ധമതത്തെ സംബന്ധിച്ച ക്ലാസുകളും മറ്റുമായി ദോര്‍ജെ മുന്നോട്ട് പോകുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കുന്നത്.
ടിബറ്റന്‍ ബുദ്ധപാരമ്പര്യത്തിലെ ലാമ’പദവി ഉപേക്ഷിച്ചാണ് തായേ ദോര്‍ജേ ലൗകികജീവിതത്തിലേക്കു പ്രവേശിച്ചത്. ഒന്നര വയസു തൊട്ടേ കര്‍മപ ലാമയാണെന്നാണ് ദോര്‍ജെ എല്ലാവരോടും പറഞ്ഞിരുന്നത്. ടിബറ്റിലെ ബുദ്ധമത പാരമ്പര്യമനുസരിച്ച് ഇത്തരത്തിലുള്ള സൂചനകള്‍ നല്കുന്ന ആണ്‍കുട്ടിയെ മരിച്ച കര്‍മപ ലാമയുടെ അവതാരമായിട്ടാണ് കണക്കാക്കുക. ഇന്ത്യയുമായി ഏറെ ബന്ധമുള്ളവരാണ് ടിബറ്റന്‍ വംശജര്‍.