കുമരകം: കുമരകത്തെ യുവാവിന്റെ മരണം ആത്മഹത്യയെന്നു പോലീസ് നിഗമനം. മരണകാരണം രക്തം വാർന്നാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.നിവേദ്യ മൊബൈൽ ഷോപ്പ് ഉടമ ദീപാ കോട്ടേജിൽ ടിബിനെ (39) ആണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ ചൊവാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
കാലിനു പിൻവശത്ത് കണങ്കാലിനുസമീപത്ത് ഉണ്ടായിരുന്ന മുറിവു മൃതദേഹത്തിന് സമീപം കണ്ട കുപ്പി ഗ്ലാസ് കൊണ്ടുണ്ടായതാണെന്നു പോലീസ് സർജൻ അറിയിച്ചതായി കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ ടി. മനോജ് പറഞ്ഞു.
ഹാളിലും അടുക്കളയിലും കണ്ട രക്തം ടിബിന്റെ മുറിവിൽ നിന്നാണെന്നു പോലീസ് പറഞ്ഞു.ടിബിൻ ഹൃദയ സംബന്ധമായി ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചു. ടിബിൻ വീട്ടിൽ തനിച്ചായിരുന്നു.
സ്വന്തം വീട്ടിൽനിന്ന് രാവിലെ ഭാര്യ ദീപ എത്തിയപ്പോഴാണ് ടിബിൻ മരിച്ചുകിടക്കുന്നത് കണ്ടത്. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് ആയ ദീപ ജോലിക്കു പോകുന്ന വഴിയാണ് വീട്ടിൽ കയറിയത്.
ടിബിന്റെ ഇടതുകാലിന്റെ പിന്നിലും മുന്നിലും നെറ്റിയിലും മുറിവുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം വിട്ടു കൊടുത്ത മൃതദേഹം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിച്ചു. മകൾ: നിവേദ്യ.