പാലാ: കഴിഞ്ഞ ഒരു മാസമായി ലോക്ഡൗണിലാണ് കെഎസ്ആർടിസി. ലോക് ഡൗണിലും ടിക്കറ്റ് മെഷീനുകൾ ചാർജ് ചെയ്യാൻ ഉദ്യോഗസ്ഥർ മറക്കുന്നില്ല. മൂന്നുദിവസം കൂടുന്പോൾ ഓഫീസിലെ ജീവനക്കാരനെത്തി ഡിപ്പോകളിലെ ടിക്കറ്റ് മെഷീനുകൾ എല്ലാം ചാർജ് ചെയ്യും.
ടിക്കറ്റ് മെഷീന്റെ ബാറ്ററിക്കു തകരാറു സംഭവിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ചാർജിംഗ് നടത്തിയില്ലെങ്കിൽ മെഷീനുകൾ തകരാറിലാകും. സർവീസ് ആരംഭിക്കുന്പോൾ പിന്നെ ടിക്കറ്റ് റാക്കർ ഉപയോഗിക്കേണ്ടി വരും.
ഇതിനാണ് മൂന്നു ദിവസം കൂടുന്പോൾ ഉദ്യോഗസ്ഥർ ചാർജിംഗ് നടത്തുന്നത്. ലോക്ഡൗണിലാണെങ്കിലും ബസുകൾക്ക് തകരാറുകൾ വരാതിരിക്കാനായി മെക്കാനിക്കൽ ജീവനക്കാർ മൂന്നു ദിവസം കൂടുന്പോൾ ബസ് സ്റ്റാർട്ട്ചെയ്തു നിർത്തി ബാറ്ററിക്കു തകരാറു വരാതെ നോക്കുന്നുണ്ട്.
ഡിപ്പോകളിൽ എടിഒ, കണ്ട്രോളിംഗ് ഇൻസ്പെക്ടർ, സെക്യൂരിറ്റി, മെക്കാനിക്കൽ ജീവനക്കാർ എന്നിവരാണ് എത്തുന്നത്.