കോട്ടയം: നഗരത്തിലെ പ്രമുഖ തിയറ്ററില്‍ കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റുകള്‍ പോലീസുകാര്‍ വാങ്ങി മറിച്ചു വില്‍ക്കുന്ന വീഡിയോ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ ദിവസം തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ ടിക്കറ്റുകളാണ് കരിഞ്ചന്തയില്‍ വില്പ്പനക്കുള്ളത്. കരിഞ്ചന്തയില്‍ ടിക്കറ്റ് വില്ക്കുന്നവരുടെ പക്കല്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങി പോലീസ് ഉദ്യോഗസ്ഥന് പരിചയക്കാര്‍ക്ക് കൊടുക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് കോട്ടയം ജില്ലാ പോലീസ് ചീഫ് വിശദീകരണം ആവശ്യപ്പെട്ടതായി സൂചനയുണ്ട്. സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി. അതേസമയം സഹപ്രവര്‍ത്തകയ്ക്ക് ടിക്കറ്റെടുത്തു കൊടുക്കുകമാത്രമാണ് ചെയ്തതെന്നാണ് പോലീസ് ഭാഷ്യം.