ഓണ്‍ലൈനായി സിനിമ ടിക്കറ്റ് ബുക്ക് ചെയ്ത യുവതി, ടിക്കറ്റ് കാൻസൽ ചെയ്തപ്പോൾ അക്കൗണ്ടിൽ നിന്നും 40,000 നഷ്ടമായി. ലക്നൗവിലെ ജാൻകിപുരത്താണ് സംഭവം. ഒരു ആപ്ലിക്കേഷനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത ഇവർ ചെലവായ പണം തിരികെ ലഭിക്കുവാനായി ആപ്ലിക്കേഷനിൽ നൽകിയ ഫോണ്‍ നമ്പരിലേക്ക് വിളിച്ചിരുന്നു.
ഇവർ പറഞ്ഞതനുസരിച്ച് യുവതി അക്കൗണ്ട് വിവരങ്ങൾ കൈമറി. പിന്നീടാണ് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായത് ഇവർക്ക് മനസിലായത്. ഇവർ നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.