മനുഷ്യരുടെ മനസില്‍ കടുവ എന്നും ഒരു ഭീകരജീവിയാണ്. കൂര്‍ത്ത പല്ലുകളും നഖങ്ങളുമുള്ള അപകടകാരിയായ കടുവയുമായി അടുക്കാന്‍ ആരുമൊന്നു മടിക്കും. എന്നാല്‍ കടുവയുമായി അടുത്തിടപഴകിയിട്ടുള്ളവര്‍ക്കറിയാം അവ ആക്രമണകാരികള്‍ മാത്രമല്ല സ്‌നേഹിക്കാന്‍ അറിയാവുന്ന ജീവികള്‍ കൂടിയാണെന്ന്. അമേരിക്കയിലെ ഇന്ത്യാനയില്‍ പൊടോവടോമി മൃഗശാലയിലെത്തിയ നതാഷ എന്ന യുവതിയോട് അതുവരെ യാതൊരു പരിചയവും ഇല്ലാത്ത കടുവ കാണിച്ച സ്‌നേഹം അതിനുദാഹരണമാണ്. നതാഷ ഗര്‍ഭിണിയാണെന്നു മനസിലാക്കിയതോടെയാണ് കടുവയുടെ സ്‌നേഹവും സന്തോഷവും അണപൊട്ടിയൊഴുകിയത്.
ഗ്ലാസിനിപ്പുറത്തു നിന്ന നടാഷയെ കണ്ടു കടുവ സ്‌നേഹത്തോടെ മുരളാന്‍ തുടങ്ങി. ഇതോടെ നടാഷ കൂടിനടുത്തേക്കു ചെന്നു ഗ്ലാസിനോട് ചേര്‍ന്നുനിന്നു. ഇതോടെ കടുവയുടെ സ്‌നേഹപ്രകടനവും വര്‍ധിച്ചു. നടാഷയുടെ മേല്‍ മുട്ടിയുരുമ്മി നില്‍ക്കാന്‍ ശ്രമിച്ചുകടുവ വയറിന്റെ ഭാഗത്തു നക്കിയും നതാഷയോടുള്ള സ്‌നേഹം അറിയിച്ചു. സ്വന്തം കുട്ടിയെ കാണുമ്പോഴോ സ്‌നേഹമുള്ളവരെ കാണുമ്പോഴോ ഉള്ള ഭാവ പ്രകടനങ്ങളായിരുന്നു കടുവയുടേതെന്നാണ് മൃഗശാല അധികൃതര്‍ ഈ സംഭവത്തേക്കുറിച്ചു പറഞ്ഞത്. അതീവ ബുദ്ധിശക്തിയുള്ള ജീവികളാണ് കടുവകള്‍. ഇരുപത്തേഴ് ആഴ്ച ഗര്‍ഭിണിയായിരുന്ന നതാഷയുടെ വയറു കണ്ടപ്പോള്‍ തന്നെ കടുവ കാര്യം മനസിലാക്കിയിരിക്കണം എന്നാണ് മൃഗശാല അധികൃതരും മറ്റുള്ളവരും ഊഹിക്കുന്നത്. വളരയധികം കരുതലോടെ പെരുമാറുന്ന രീതിയിലായിരുന്നു നടാഷയോടുള്ള കടുവയുടെ സ്‌നേഹപ്രകടനങ്ങളെന്നും ഇവര്‍ പറയുന്നു. കടുവയുടെ ഈ സ്‌നേഹപ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.
https://youtu.be/sgregCmd_aw