ബോളിവുഡിലെ ഹോട്ട് കമിതാക്കളായിട്ടാണ് ടൈഗർ ഷറോഫിനെയും ദിഷ പഠാണിയേയും പലരും കാണുന്നത്. ഇവരെ ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകളും ബോളിവുഡ് സിനിമയിൽ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ തങ്ങൾ തമ്മിലുള്ളത് ആളുകൾ കരുതുന്നതുപോലെയുള്ള ബന്ധമല്ലായെന്നും അതൊരു പരിശുദ്ധമായ ബന്ധമാണെന്നുമാണ് ദിഷ പറയുന്നത്.
സിനിമയ്ക്ക് അകത്തും പുറത്തുമായി ടൈഗറും ദിഷയും ഒരുമിച്ചു പങ്കെടുക്കാൻ തുടങ്ങിയതോടെയാണ് ഇരുവരും ഡേറ്റിംഗിലാണെന്ന തരത്തിൽ വാർത്തകൾ വന്നുതുടങ്ങുന്നത്.ഇരുവരും ഈ ബന്ധത്തിന് സ്ഥിരീകരണമൊന്നും നൽകിയിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദിഷ ഈ വിഷയത്തിൽ തനിക്ക് പറയാനുള്ളത് തുറന്നുപറഞ്ഞിരിക്കുകയാണ്.
“”ആളുകൾ ഞങ്ങളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കഥകൾ പ്രചരിപ്പിക്കുകയാണ്. ഞങ്ങൾ ഒന്നിക്കുന്ന ചിത്രങ്ങളിൽ ഞങ്ങളുടെ മികച്ച പ്രകടനം കാണാനാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അതിനാൽ ഞാൻ എന്റെ ജോലിയിലാണ് ശ്രദ്ധ ചെലുത്തുന്നത്. ഞാൻ സിനിമാ മേഖലയിൽ വന്നിട്ട് അധികം നാളായിട്ടില്ല. അതിനാൽ എനിക്ക് എന്റെ കഴിവ് തെളിയിക്കേണ്ടതുണ്ട്.ഞാനും ടൈഗറും എപ്പോഴും ഒരുമിച്ചായിരിക്കും. അതിനാലാണ് ആളുകൾ ഓരോ കഥകൾ പറഞ്ഞുണ്ടാക്കുന്നത്.
ഞാൻ ഇനി വേറെ ആരുടെയെങ്കിലും കൂടെ പുറത്തു പോയാൽ ഉടൻ അവർ പറഞ്ഞുണ്ടാക്കും അയാൾക്കു വേണ്ടി ഞാൻ ടൈഗറിനെ ഉപേക്ഷിച്ചതാണെന്ന്. ശരിക്കു പറഞ്ഞാൽ എനിക്ക് ഈ മേഖലയിൽ ടൈഗർ ഷറോഫ് അല്ലാതെ മറ്റൊരു സുഹൃത്തില്ല. ഞങ്ങൾ രണ്ടുപേർക്കും നൃത്തം ഇഷ്ടമാണ്. അതുപോലെ തന്നെ വർക്കൗട്ട് ചെയ്യാനും.
ഞങ്ങളുടേത് പരിശുദ്ധമായ ബന്ധമാണ്. അദ്ദേഹം ഭയങ്കര സഹായിയാണ്. വിനയമുള്ളവനാണ്. അത് അദ്ദേഹത്തിന് കുടുംബത്തിൽ നിന്നും പകർന്നുകിട്ടിയിട്ടുള്ളതാണ്. ടൈഗറിന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയപ്പോൾ എനിക്ക് മനസിലാക്കാനായത് ഇതാണ്. അവർ രണ്ടു പേരും വളരെ വിനയമുള്ളവരാണ്. ഈ കുടുംബത്തെ എന്റെ സുഹൃത്തുക്കളായി ലഭിച്ചതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എനിക്ക് എന്ത് ആവശ്യത്തിനും അവരുണ്ടാകുമെന്നെനിക്ക് ഉറപ്പുണ്ട്”- ദിഷ പറഞ്ഞു