കുരങ്ങനും കടുവയും കഥാപാത്രങ്ങളായുള്ള നിരവധി കഥകള് നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ഇവര് രണ്ടുപേരും പ്രധാന കഥാപാത്രങ്ങളായുള്ള ഒരു വീഡിയോ പുറത്തെത്തിയിരിക്കുന്നു. ഒരു കോടിയോടടുത്ത് ആളുകളാണ് ഏതാനും ദിവസംകൊണ്ട് ഈ രസകരമായ വീഡിയോ കണ്ടുകഴിഞ്ഞത്. എടാ കുരങ്ങാ എന്നു വിളിച്ച് ആളുകള് പരസ്പരം കളിയാക്കാറുണ്ടെങ്കിലും താനും തന്റെ വര്ഗവും അത്ര ചില്ലറക്കാരല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പ്രസ്തുത വീഡിയോയില് കാണുന്ന കുരങ്ങന്. മരത്തിലിരിക്കുന്ന കുരങ്ങനെയും കൂടയുള്ള കുട്ടിക്കുരങ്ങനെയും പിടിക്കാനും ഭക്ഷണമാക്കാനുമായി ആര്ത്തിയോടെ മരത്തിലേക്ക് കയറിയ കടുവയെ തന്റെ ബുദ്ധിപൂര്വ്വമായ നീക്കം കൊണ്ട് നിലത്തുവീഴ്ത്തുകയാണ് കുരങ്ങന് ചെയ്യുന്നത്.
പിരിമുറുക്കം അകറ്റാനുള്ള ഒരു തമാശ വീഡിയോ എന്നതിനപ്പുറം വളരെ കൃത്യമായ ഒരു സന്ദേശവും വീഡിയോയിലെ കുരങ്ങിന്റെ പ്രകടനം ആളുകള്ക്ക് നല്കുന്നുണ്ട്. ശത്രു എത്ര കരുത്തനാണെങ്കിലും നമ്മുടെ എളിയ കഴിവുകളില് നമുക്ക് വിശ്വാസമുണ്ടെങ്കില് ആര്ക്കും നമ്മെ തളര്ത്താനാവില്ല എന്ന സന്ദേശമാണ് ഈ വീഡിയോ പറയാതെ പറയുന്നത്. കൂടാതെ നമ്മുടെ കഴിവുകളെ അതെത്ര ചെറുതാണെങ്കില്പ്പോലും അവസരോചിതമായി ഉപയോഗിക്കുമ്പോഴാണ് അതിന് വിലയുണ്ടാവുന്നതെന്ന തിരിച്ചറിവും ഈ വീഡിയോ കാണുന്നവര്ക്ക് ലഭിക്കുന്നു. വീഡിയോയില് നിന്ന് തങ്ങള് ഉള്ക്കൊണ്ട കാര്യങ്ങള് നിരവധിയാളുകള് കമന്റായി പോസ്റ്റ് ചെയ്തിട്ടുമുണ്ട്.