കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടു, കടുവ ഭീതിയല്‍ ഈ നാട് എന്നൊക്കെയുള്ള വാര്‍ത്തകള്‍ അടുത്തിടെയായി സ്ഥിരമായി കാണാറില്ലെ.
ലോകത്തിലെ ഏറ്റവും വന്യമായ രീതിയില്‍ അക്രമിക്കുന്ന കടുവകളെ ഒന്നു പരിചയപ്പെട്ടാലോ? കടുവ ഇറങ്ങിയെന്നു കേട്ടാല്‍ പിന്നെ ആ നാടു മുഴുവന്‍ ഭീതിയിലായിരിക്കുമല്ലെ.
കാരണം മനുഷ്യരാണ് പലപ്പോഴും ക്രൂരമായ ആക്രമണത്തിന് ഇരയാകുന്നത്. കണക്കുകള്‍ പ്രകാരം 50 മുതല്‍ 250 വരെയാണ് പ്രതിവര്‍ഷം കടുവയുടെ ആക്രമണത്തിന് ഇരയാകുന്നവര്‍.
ക്രൂരമാണ് ആക്രമണം
കടുവകളുടെ ആക്രമണത്തിനിരയായാൽ രക്ഷപെടുക എന്നത് അൽപ്പം ബുദ്ധിമുട്ടാണ്.
വേഗത്തിൽ ആക്രമിച്ച് കീഴ്പ്പെടുത്തിയതിനുശേഷമാണ് അവ ഉപദ്രവിക്കുന്നത്. ആക്രമണം കൂടുതലായും മുഖം, കണ്ണുകൾ,കഴുത്ത് എന്നിവയെ ലക്ഷ്യമിട്ടായിരിക്കും.
പലപ്പോഴും ജീവൻ തിരിച്ചു കിട്ടുന്നതു തന്നെ ഭാഗ്യമാണ്. കാരണം അവ അക്രമാസ്കതമായിക്കഴിഞ്ഞാൽ രക്ഷപെടുക എന്നത് അത്ര എളുപ്പമല്ല.
മുഖത്ത് ആക്രമണമേറ്റാൽ പിന്നെ പഴയ രൂപത്തിലേക്ക് ഒരിക്കലും തിരിച്ചു വരാൻ പറ്റാതെ വിരൂപരായി പോകുന്നവരുണ്ട്.
മനുഷ്യരെ കീഴ്പ്പെടുത്തിയതിനുശേഷം കഴുത്തിൽ ആഴ്ത്തിൽ മുറിവേൽപ്പിക്കുന്നതിലൂടെ ചേരവാർന്ന് മരിക്കുന്നവരുമുണ്ട്.
ചിലരുടെ തല കഴുത്തിൽ നിന്നും വേർപെട്ടുപോലും പോകുന്ന രീതിയിലുള്ള ആക്രമണവും കടുവകൾ നടത്താറുണ്ട്.
22 പേര്
2018ല്‍ 22 ഗ്രാമവാസികളെങ്കിലും കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണ് കണക്ക്. ഉത്തര്‍പ്രദേശിലെ ലക്കിംപൂര്‍ ഘേരി ജില്ലയിലെ കരിമ്പ് പാടങ്ങളില്‍ ജോലി ചെയ്യുന്ന കര്‍ഷകരെ ലക്ഷ്യമിട്ടു പന്ത്രണ്ടോളം കടുവകളാണ് ഉണ്ടായിരുന്നത്.
കടുവയുടെ ആക്രമണത്തില്‍ ജീര്‍ണിച്ചതും ഛിന്നഭിന്നമായതും കൃഷികൾക്കിടയില്‍ തൂങ്ങിക്കിടക്കുന്നതും തലയറ്റു പോയതുമായ കര്‍ഷകരെയാണ് പലപ്പോഴും കൃഷിയിടത്തില്‍ കണ്ടിരുന്നത്.
ഒരു മനുഷ്യനെ കണ്ടെത്തിയപ്പോള്‍ അയാളുടെ കാല്‍പ്പാദം കാര്‍ന്നു തിന്നഅവസ്ഥയിലായിരുന്നു.
മുഖം നഷ്ടമായവർ
2016 ഓഗസ്റ്റിലാണ് മറ്റൊരു സംഭവം ഹഷ്മോട്ട് അലി കൂട്ടുകാരോടൊപ്പം ഒരു തോണിയില്‍ കിടന്നുറങ്ങുകയായിരുന്നു.
അതിനിടയിലാണ് ഒരു കടുവ അടുത്തെത്തി അദ്ദേഹത്തെ കടിച്ചു കീറിയത്. അലിയുടെ മുഖമായിരുന്നു കടുവ വലിച്ചു കീറിയത്. അതോടെ അദ്ദേഹം വിരൂപനായി തീര്‍ന്നു.
സുഹൃത്തുക്കള്‍ ഉണര്‍ന്നു കടുവയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും കടുവ ആക്രമണം തുടര്‍ന്നു.
ഒടുവില്‍ ആറുമണിക്കൂര്‍ തോണി തുഴഞ്ഞ് ആശുപത്രിയിലെത്തിയപ്പോഴെക്കും വൈകിപ്പോയിരുന്നു. അതോടെ അവന്റെ മുഖത്തിന്റെ വലിയൊരു ഭാഗം നഷ്ടമായി
ബ്രസീലില്‍ മകനെ അപകടകാരിയായ കടുവയുടെ അടുക്കലേക്ക് അയച്ച അച്ഛനെ അറസ്റ്റ് ചെയ്ത സംഭവവുമുണ്ടായി.
പതിനൊന്നു വയസുകാരനായ മകനെ മൃഗശാലയിലെ നിയന്ത്രിത മേഖലിയിലേക്ക് കടുവയ്ക്കു ഭക്ഷണവുമായാണ് അയച്ചത്.
ഹൂ എന്നു വിളിക്കുന്ന കടുവ കുട്ടിയെ ആക്രമിച്ചു. കുട്ടിയുടെ കൈപ്പത്തി കടുവ കടിച്ച് മുറിച്ചെടുത്തു.
ചോരക്കളം
2017 ജനുവരിയില്‍ ചൈനയിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിലെ പിതാവിനെയാണ് ഭാര്യയുടെയും മകന്റെയും മുമ്പില്‍വച്ച് അതിക്രൂരമായി മൂന്നു കടുവകൾ ചേര്‍ന്ന് ആക്രമിച്ചത്.
അവരുടെ മുന്നിൽ വെച്ച് അയാളെ കടുവ കടിച്ചു കീറി.ചോരയില്‍ കുളിച്ചുകിടന്ന അദ്ദേഹത്തെ കടുവകൾ വലിച്ചിഴച്ചുകൊണ്ടുപോയി.
2015 നവംബറിലാണ് കോര്‍ബറ്റില്‍ സിംഗ് എന്ന കര്‍ഷകനെ കടുവ ആക്രമിച്ചത്. കടുവയുമായുള്ള അരമണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ അദ്ദേഹത്തിനു കാലുകളാണ് നഷ്ടമായത്.
സൂറച്ചിലെ മൃഗശാല സംരക്ഷകയുടെ കഴുത്തിനായിരുന്നു 2020 ജൂലൈയില്‍ ഒരു കടുവ കടിച്ചത്.
ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതിനു മുമ്പെ അവരെ കടുവ കൊന്നിരുന്നു. ഡേവിഡ് സോളമനെന്ന 52 കാരനെയും കടുവ നിരവധി തവണ കഴുത്തിന് കടിച്ചാണ് കൊന്നത്.