മൃഗങ്ങളുടെ പല വീഡിയോകളും ദിവസേന വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുന്നത്. നേച്ചർ ഈസ് അമേസിംഗ് എന്ന അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പൊതുവെ കാട്ടിലെ കാഴ്ചകൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളതാണ്. ഒരു കടുവയും ഒരു നായയും ആണ് വീഡിയോയിൽ ഉള്ളത്. കടുവ നായയെ കെട്ടിപ്പിടിക്കുന്നത് വീഡിയോയിൽ കാണാം. നായയും കടുവയെ വളരെ പരിചിതമാണ് എന്ന മട്ടിൽ തന്നെയാണ് പെരുമാറുന്നത്.
വീഡിയോ വൈറലായതോട നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. സൗഹൃദത്തിന് ഒരു അതിർത്തിയും ബാധകമല്ല എന്നാണ് പലരും കുറിച്ചത്.