ശിവ്പുരി: കുനോ നാഷണൽ പാർക്കിലേക്ക് 100 കിലോമീറ്റർ അകലെയുള്ള രാജസ്ഥാനിലെ രൺതംബോർ കടുവാ സങ്കേതത്തിൽ നിന്ന് കടുവ അതിക്രമിച്ചു കയറിയതായി അധികൃതർ. മൂന്ന് വയസ് പ്രായമുള്ള കടുവയാണ് കുനോയിലേക്ക് പ്രവേശിച്ചത്.
ചീറ്റപ്പുലികൾ കടുവകളെ ഭയക്കുന്നുണ്ടെന്നും അവയെ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കുനോ നാഷണൽ പാർക്ക് 748 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്നു. കൂടാതെ ഇതിന് 487 ചതുരശ്ര കിലോമീറ്റർ ബഫർ ഏരിയയുണ്ട്.
ഒരു ആൺ കടുവയുടെ ശരാശരി ഭാരം ഏകദേശം 200 കിലോഗ്രാം ആണ്. അതേസമയം ഒരു ആൺ ചീറ്റയ്ക്ക് 55 മുതൽ 60 കിലോഗ്രാം വരെയാണ് ഭാരമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
കഴിഞ്ഞ വർഷം സെപ്തംബർ 17 ന് കുനോ നാഷണൽ പാർക്കിലേക്ക് അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളും അടക്കം എട്ട് നമീബിയൻ ചീറ്റകളെ വിട്ടയച്ചു.
ഈ വർഷം ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി ഇവിടേക്ക് എത്തി. പിന്നീട് പാർക്കിൽ നാല് കുഞ്ഞുങ്ങൾ പിറന്നു. ഇതോടെ ചീറ്റകളുടെ എണ്ണം 24 ആയി.
എന്നാൽ മാർച്ച് മുതൽ മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെ ഒമ്പത് ചീറ്റകൾ ചത്തപ്പോൾ 14 ചീറ്റകളും ഒരു കുട്ടിയും ആരോഗ്യവാനാണെന്ന് അധികൃതർ നേരത്തെ പറഞ്ഞിരുന്നു.