കടുവകളുടേയും സിംഹത്തിന്റേയുമൊക്കെ പല തരത്തിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പൂച്ച കുഞ്ഞിനെപ്പോലെ കടുവയെ പരിപാലിക്കുന്ന വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അവന്റെ യജമാനൻ ഭക്ഷണം ഉണ്ടാക്കുന്പോൾ അതിനുവേണ്ടി വാശി പിടിക്കുന്ന കുറുന്പൻ കടുവക്കുഞ്ഞാണ് വീഡിയോയിലുള്ളത്. കെന്സോ ദി ടൈഗര് എന്നാണ് അവന്റെ പേര്.
ആള് ചില്ലറക്കാരനല്ല, സ്വന്തമായി ഇൻസ്റ്റഗ്രാം അക്കൗണ്ട് വരെയുണ്ട് ആശാന്. നിരവധി ആരാധകരാണ് കടുവക്കുട്ടനുള്ളത്. ഇന്തോനേഷ്യയിലെ ഇർവാന് ആന്ധ്രി സുമമംപാവൌ എന്ന കടുവ പ്രേമിയുടെ വളര്ത്തു കടുവയാണ് കെന്സോ.
കടുവയ്ക്കുള്ള ഭക്ഷണം മേശപ്പുറത്ത് വച്ച് ഉണ്ടാക്കുന്നതിനിടെ കെന്സോ തന്റെ മുന് കാലുകളെടുത്ത് മേശപ്പുറത്ത് വയ്ക്കുകയും പാത്രത്തിനായി കൈ നീട്ടുകയും ചെയ്യുന്നു. ഈ സമയം ഇർവാന് അതിൽ നിന്നും കുറച്ച് ഭക്ഷണം എടുത്ത് കെന്സോയുടെ വായില് വച്ച് കൊടുക്കുന്നത് വീഡിയോയിൽ കാണാം. അവന് അത് ആസ്വദിച്ച് കഴിക്കുന്നു. സമാനമായ രീതിയില് ഇർവാന്റെ ഭാര്യയുടെ കൈയില് നിന്നും ഭക്ഷണം വാങ്ങിക്കഴിക്കുന്ന കെന്സോയുടെ മറ്റ് വീഡിയോകളും ഇർവാന് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.