ചോരയൊലിപ്പിച്ച് നിലത്തു കിടക്കുന്ന കടുവയുടെ മുകളിൽ ഇരുന്ന് അതിന്റെ മുഖത്തിടിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിൽ നായാട്ടു സംഘം പിടിയിൽ. തായ്ലൻഡിലാണ് സംഭവം.
ചോരയൊലിച്ചു കിടക്കുന്ന ഈ കടുവയ്ക്ക് ജീവനുണ്ടോയെന്ന് വ്യക്തമല്ല. ഒരാൾ കടുവയുടെ ശരീരത്തിൽ കയറിയിരുന്ന് അതിന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് ഇടിക്കുന്നതാണ് ചിത്രത്തിലുള്ളത്. ചിത്രം വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് സംഭവം ശ്രദ്ധിൽപ്പെട്ട പോലീസ് ഇവിരെ പിടികൂടുകയായിരുന്നു.
ഏകദേശം മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവിൽ തായ്ലൻഡ്, മലേഷ്യ ഉൾപ്പടെ നാല് രാജ്യങ്ങളിൽ അനധികൃതമായി നായാട്ട് നടത്തുന്ന സംഘത്തെയാണ് പിടികൂടിയത്. ഇവർ വിയറ്റ്നാം സ്വദേശികളാണ്.
ഇവരെ പിടികൂടുമ്പോൾ കാറിനുള്ളിൽ നിന്നും ഒരു കടുവയുടെ പൂർണ അസ്ഥികൂടവും പോലീസിനു ലഭിച്ചിരുന്നു. സംഭവം വലിയ മാധ്യമശ്രദ്ധ നേടിയതിനെ തുടർന്ന് ഇവർക്കെതിരെ വലിയ പ്രതിഷേധ സ്വരമാണ് ഉയർന്നത്. കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് ഏവരുടെയും അഭിപ്രായം.